ജപമാലയെ സ്നേഹിക്കാൻ ഏതാനും ചില മാർഗങ്ങൾ

ആത്മാർഥമായ ഉദ്ദേശ്യത്തോടെ ചൊല്ലുന്ന ഓരോ ജപമാലയും പരിശുദ്ധ അമ്മയിലൂടെ ദൈവത്തിന് പ്രസാദകരമായ ഒരു സമ്മാനമായി സമർപ്പിക്കപ്പെടുന്നു. അതിനാൽ ഈ ഒക്ടോബർ മാസം ജപമാലയെ കൂടുതൽ സ്നേഹിക്കാം. ജപമാല ചൊല്ലാനും പ്രാർഥിക്കാനും മടി അനുഭവപ്പെടുന്നുണ്ടോ? അവയെ അതിജീവിക്കാൻ ഏതാനും ചില മാർഗങ്ങൾ ഇതാ:

1. നിങ്ങൾ ജപമാല പ്രാർഥിക്കാൻ താത്പര്യക്കുറവ് അനുഭവിക്കുന്നവരാണോ? നിങ്ങളുടെ ആ കുറവിനെ ദൈവത്തിന് സമർപ്പിക്കുക. നിങ്ങളുടെ പ്രാർഥനകൾ നിങ്ങൾ വിചാരിക്കുന്നതിലും വിലപ്പെട്ടതാണ്, അതിനാൽ ഉപേക്ഷിക്കരുത്.

2. ക്ഷീണിതരാകുമ്പോഴോ, തിരക്കിലാകുമ്പോഴോ, വളരെ വൈകുന്ന സമയങ്ങളിലോ ജപമാല ചൊല്ലുന്നതിനാൽ നമ്മളിൽ ചിലർക്ക് ജപമാല പ്രാർഥിക്കാൻ താത്പര്യക്കുറവ് അനുഭവപ്പെടാം. അതുപോലെയുള്ള സമയങ്ങൾ ജപമാല ചൊല്ലുവാൻ തിരഞ്ഞെടുക്കാതിരിക്കുക. അങ്ങനെ ചെയ്താൽ ജപമാലയുടെ പ്രാധാന്യം നഷ്ടമാകുന്നു. നിങ്ങൾ എപ്പോഴാണ് ഏറ്റവും നന്നായി പ്രാർഥിക്കുന്നതെന്ന് കണ്ടെത്തി ആ സമയം ജപമാലയ്ക്കായി നീക്കിവയ്ക്കുക.

3. നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാവരും ജപമാല ചൊല്ലാൻ ശ്രമിക്കണം. കാരണം, ഈ പ്രാർഥന വിശുദ്ധർ നിർദേശിക്കുന്നതും നമ്മെ മാതാവിനോട് അടുപ്പിക്കുന്ന കൃപ നിറഞ്ഞ പ്രാർഥനയാണ്. ജപമാല ചൊല്ലാൻ നാം ശ്രമിക്കുമ്പോൾ തന്നെ ദൈവകൃപ അവിടെയുണ്ട്. ഓരോ തവണയും നാം നന്നായി പ്രാർഥിക്കാൻ പരിശ്രമിക്കുമ്പോഴും നമ്മുടെ സമയവും ശ്രദ്ധയും ദൈവത്തിന് സമർപ്പിക്കുമ്പോഴും എല്ലാം അത് എത്ര കുറവാണെങ്കിലും, ദൈവം ആ പരിശ്രമത്തെ കാണുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.