കത്തോലിക്കാ കോൺഗ്രസ് ജന്മനസ്സ് സമ്മേളനം നാളെ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കാതോലിക്കാ കോൺഗ്രിസിന്റെ നേതൃത്വത്തിൽ കത്തോലിക്കാ സഭയെയും സഭ നേതൃത്വത്തെയും അപഹാസ്യ നിലപാട് സ്വീകരിക്കുന്ന മാധ്യമ നിലപാടിൽ പ്രാതിഷേധിച്ച് നാളെ ജനമനസ്സ് പരുപാടി സംഘടിപ്പിക്കും.

ചങ്ങനാശേരി അതിരൂപത വികാരി ജനറാൽ മോൺ. തോമസ് പാടിയത്ത് ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കത്തോലിക്കാ കോൺഗ്രെസ് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അദ്യക്ഷത വഹിക്കും. ചങ്ങനാശേരി ഫൊറോനായിൽ നിന്നുള്ള ഭാരവാഹികളും യൂണിറ്റ് പ്രസിഡന്റുമാരും ഉച്ച കഴിഞ്ഞ് മീഡിയ നിലയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.