ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​ഥ​മ ആ​ഗോ​ളസം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ദു​​​ബാ​​​യി​​ൽ സെ​​​പ്റ്റം​​​ബ​​​ര്‍ 30 മു​​​ത​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ട് വ​​​രെ ന​​ട​​ക്കു​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ പ്ര​​​ഥ​​​മ ആ​​​ഗോ​​​ളസം​​​ഗ​​​മ​​​ത്തി​​​ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ 34 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സം​​ഗ​​മ​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​-യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷപ്പ് ക​​​ര്‍ദ്ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ്ജ് ആ​​​ല​​​ഞ്ചേ​​​രി ലോ​​ഗോ പ്ര​​​കാ​​​ശ​​​നം നി​​​ര്‍​വ്വ​​​ഹി​​​ച്ചു.

സ​​​ഭ​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് സ്തു​​​ത്യ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് ക​​ർദ്ദി​നാ​​ൾ പ​​​റ​​​ഞ്ഞു. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ ആ​​​ഗോ​​​ളസം​​​ഗ​​​മം സ​​ഭ​​യ്​​​ക്കും സ​​​മു​​​ദാ​​​യ​​​ത്തി​​​നും പു​​​ത്തനു​​​ണ​​​ര്‍വും പു​​​തു​​​ജീ​​​വ​​​നും ന​​​ല്‍​കും. ലോ​​​ക​​​ത്തി​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ത്തു നി​​​ന്നും സ​​​മു​​​ദാ​​​യ​​നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കൊ​​​പ്പം സ​​​ഭാ​​പി​​​താ​​​ക്ക​​​ന്മാ​​​രും ​സം​​​ഗ​​​മ​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും. കാ​​​ര്‍​ഷി​​​കമേ​​​ഖ​​​ല​​​യെ ഉ​​​ദ്ധ​​​രി​​​ക്കാ​​​നു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക​​​ര്‍മ്മ​​പ​​​ദ്ധ​​​തി​​​ക​​​ള്‍ക്ക് സം​​​ഗ​​​മം ഇ​​​ട​​​വ​​​രു​​​ത്തു​​​മെ​​​ന്നും ക​​​ര്‍ദ്ദി​​​നാ​​​ള്‍ പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ ആ​​​ഗോ​​​ളത​​​ല​​​ത്തി​​​ല്‍ വ​​​ള​​​രു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം സ​​​ഭ​​​യു​​​ടെ ഒ​​​ദ്യോ​​​ഗി​​​ക അ​​​ല്‍​മാ​​​യ പ്ര​​​സ്ഥാ​​​ന​​​മാ​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സും ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ല്‍ വ​​​ള​​​രു​​​ന്ന​​​തി​​​ന് സം​​ഗ​​മം ഉ​​​പ​​​ക​​​രി​​​ക്കു​​​മെന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ര്‍ റെ​​​മീജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ക​​​ര്‍ദ്ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ്ജ് ആ​​​ല​​​ഞ്ചേ​​​രി സം​​ഗ​​മ​​ത്തി​​ന്‍റെ മു​​​ഖ്യ​​ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും, മാ​​​ര്‍ റെ​​​മീ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​ൽ, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി എ​​ന്നി​​വ​​ർ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളു​​മാ​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം ചെ​​​യ​​​ര്‍​മാ​​​നാ​​​യും ഗ്ലോ​​​ബ​​​ല്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, ഡോ. ​​​മോ​​​ഹ​​​ന്‍ തോ​​​മ​​​സ്, ബെ​​​ന്നി മാ​​​ത്യു, ഡേ​​​വീ​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്മാ​​​രു​​​മാ​​​യി വി​​​വി​​​ധ ക​​​മ്മ​​​റ്റി​​​ക​​​ള്‍​ക്കും രൂ​​​പം ന​​​ല്‍​കി. യു​​​എ​​​ഇ-യിലെ​​​യും വി​​​വി​​​ധ ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​യും എ​​​സ്എം​​​സി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ സ​​​മ്മേ​​​ളന​​​ത്തി​​​ന് നേ​​​ത​​​ത്വം ന​​​ല്‍​കും.