കത്തോലിക്കാ ബിഷപ്പുമാർ വംശീയ വിരുദ്ധതയ്ക്കെതിരെ തയ്യാറാക്കിയ പുസ്തകത്തിനു പുരസ്‌കാരം

2020-ലെ മൂൺബീം ചിൽഡ്രൻസ് ബുക്ക് അവാർഡ് അമേരിക്കൻ മെത്രാൻസംഘം കുട്ടികൾക്കായി പുറത്തിറക്കിയ പുസ്തകത്തിനു ലഭിച്ചു. “എല്ലാവരും ഉൾപ്പെടുന്നു” (everyone belongs) എന്ന പുസ്തകത്തിനാണ് മതവിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്. ഇന്നലെയാണ് പുരസ്കാരം ഈ പുസ്തകത്തിനു ലഭിച്ചതായി അറിയിപ്പുണ്ടായത്.

നോർത്ത് അമേരിക്കൻ വിപണിയിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന, കുട്ടികള്‍ക്കായുള്ള മികച്ച പുസ്തകങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പുരസ്കാരമാണ് മൂൺബീം ചിൽഡ്രൻസ് ബുക്ക് അവാർഡുകൾ. 2019 ഡിസംബറിൽ ലയോള പ്രസ്സ് പ്രസിദ്ധീകരിച്ച ‘എല്ലാവരും ഉൾപ്പെടുന്നു’ എന്ന ഈ പുസ്തകം അമേരിക്കൻ ബിഷപ്പുമാരുടെ വർ‌ഗ്ഗീയതയ്‌ക്കെതിരായ താൽ‌ക്കാലിക സമിതി രചിച്ചതും ക്രിസ്റ്റിൻ സോറ ചിത്രീകരിച്ചതുമാണ്. 5 മുതല്‍ 12 വയസ് പ്രായമുള്ള കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പുസ്തകമാണ് ഇത്. സാധ്യമായ പരിഹാരങ്ങൾ, അനുരഞ്ജനം, രോഗശാന്തി തുടങ്ങിയ വിഷയങ്ങളെ മനസിലാക്കുവാനും പ്രവർത്തികമാക്കുവാനും ഈ പുസ്തകം കുട്ടികളെ സഹായിക്കുന്നു.

കൂടാതെ, കത്തോലിക്കാ വിശ്വാസം വർഗ്ഗീയതയെയും മറ്റു വിവേചനങ്ങളെയും എങ്ങനെ എതിർക്കുന്നു എന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. കുട്ടികൾക്കായുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബുക്ക് എന്ന വിഭാഗത്തിൽ 2020-ലെ ലിവിംഗ് നൗ ബുക്ക് അവാർഡിന്റെ സ്വർണ്ണ മെഡലും 2020-ലെ കാത്തലിക് പ്രസ് അസോസിയേഷന്റെ കുട്ടികളുടെ പുസ്തകവിഭാഗത്തിൽ രണ്ടാം സ്ഥാനവും എവെരിവൺ ബിലോങ്സ് എന്ന ഈ പുസ്തകം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.