അനുരഞ്ജന കൂദാശ മുടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

അനുരഞ്ജന കൂദാശ മുടക്കം വരുത്താതെ ചെയ്യാൻ ഓരോ വ്യക്തിക്കും സാധിക്കണം; പ്രത്യേകിച്ചും കുറേ നാളുകളായി ഈ കൂദാശ സ്വീകരിച്ച ഒരു വ്യക്തിക്ക് പിന്നീട് കുമ്പസാരിക്കാൻ ഒരു മടി തോന്നിയേക്കാം. എങ്കിലും ആത്മീയജീവിതത്തിന് നമ്മൾ പ്രത്യേക പരിഗണന കൊടുക്കണം. കുമ്പസാരത്തിനു പോകുന്ന പതിവുശീലം വളർത്തിയെടുക്കാൻ സഹായകമായ ചില കാര്യങ്ങൾ ഇതാ…

1. കുമ്പസാരത്തിനുള്ള ശരിയായ സമയം തിരഞ്ഞെടുക്കുക

കുമ്പസാരത്തിനായി കൃത്യമായ ഒരു സമയം കണ്ടെത്തുക. രണ്ടാഴ്ച കൂടുമ്പോഴോ, മാസത്തിലൊരിക്കലോ അനുയോജ്യമായ സമയം അതിനായി മാറ്റിവയ്ക്കണം. ജീവിതത്തിൽ കുറവുകൾ വന്നിട്ടുണ്ടെന്ന് ബോധ്യമുള്ള ഒരാൾക്കേ കുമ്പസാരിക്കേണ്ടത് ആത്മീയവളർച്ചക്ക് ആവശ്യമാണെന്നു തോന്നുകയുള്ളൂ. വന്നുപോയ തെറ്റുകളെക്കുറിച്ചുള്ള യഥാർത്ഥ അനുതാപവും നല്ല ഒരു ജീവിതം നയിക്കണം എന്ന ആഗ്രഹവും കുമ്പസാരിക്കാൻ പറ്റിയ ഒരു സാഹചര്യം നമ്മിൽ രൂപപ്പെടുത്തും.

2. ആത്മീയജീവിതത്തെക്കുറിച്ച് ഒരു മുൻകരുതൽ

അവസാനം കുമ്പസാരിച്ചത് ഏതു ദിവസമാണെന്നും ഇനി എന്നാണ് കുമ്പസാരിക്കേണ്ടതെന്നുമുള്ള ഒരു കണക്കുകൂട്ടൽ ജീവിതത്തിൽ ആവശ്യമാണ്. കലണ്ടറിൽ രേഖപ്പെടുത്തി വയ്ക്കുന്ന ശീലവും നല്ലതാണ്. അതായത് ജീവിതത്തിന്റെ ഒരു ഭാഗമായി അനുരഞ്ജന കൂദാശ മാറണം.

3. ആത്മശോധന അത്യന്താപേക്ഷിതം

അനുദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന, കടന്നുപോകുന്ന ജീവിതസാഹചര്യങ്ങളിൽ എന്തൊക്കെ പിഴവുകൾ സംഭവിച്ചിട്ടുണ്ട്, എന്തൊക്കെ മെച്ചപ്പെടുത്താം എന്നൊക്കെ എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പു തന്നെ പരിശോധിക്കേണ്ടത് ആവശ്യമാണ്. ഇത് ഒരു ശീലമാക്കിയാൽ നല്ല കുമ്പസാരം നടത്താൻ നമ്മെ പ്രാപ്തരാക്കും. അനുദിനമുള്ള ആത്മശോധന നമ്മെ നല്ല കുമ്പസാരത്തിന് സഹായിക്കുന്ന ഒന്നാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.