ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 19

ചരിത്രം ഈ ദിനം അടയാളപ്പെടുത്തുന്നത് നിരവധി കൗതുകമുള്ള സംഭവങ്ങളോടെയാണ്.

അദയോദാത്തസ് ഒന്നാമനെ മാർപാപ്പയായി തിരഞ്ഞെടുത്തത് 615 ഒക്ടോബർ 19 -നാണ്. ഒരു സന്ന്യാസിയായ ഇദ്ദേഹം ഒരു കുഷ്ഠരോഗിയെ ചുംബിച്ചുകൊണ്ട് സുഖപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു.

1943 ഒക്ടോബർ 19 നാണ് സ്ട്രെപ്റ്റോമൈസിൻ എന്ന ആന്റിബയോട്ടിക് കണ്ടെത്തിയത്. ക്ഷയരോഗത്തിനെതിരെയുള്ള ശാസ്ത്രലോകത്തിന്റെ ഗവേഷണങ്ങൾക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായിരുന്നു ഇത്. അമേരിക്കക്കാരനായ ആൽബർട്ട് ഷാറ്റ്സ് ആണ് ഈ ആന്റിബയോട്ടിക് കണ്ടെത്തിയത് ബാക്റ്റീരിയകൾ പരത്തുന്ന ചില അസുഖങ്ങൾക്കെതിരെ പെനിസിലിൻ കാര്യക്ഷമമായി പ്രവൃത്തിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതിൽ നിന്നാണ് പുതിയ ഒരു ആന്റിബയോട്ടിക് കണ്ടെത്താനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചത്. ആ ശ്രമമാണ് 1943 ഒക്ടോബർ 19ന് ഫലം കണ്ടത്. അദ്ദേഹത്തിന്റെ ഈ കണ്ടെത്തൽ 1952 ൽ നോബൽ സമ്മാനത്തിന് അർഹനാക്കി.

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പോറ്റി ശ്രീരാമുലു മരണംവരെയുള്ള നിരാഹാര സത്യഗ്രഹം ആരംഭിച്ചത് 1952 ഒക്ടോബർ 19നായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തിനായി ഇന്ത്യയിലുടനീളം നടന്ന സമരങ്ങളുടെ ഭാഗമായിരുന്നു ശ്രീരാമുലുവിന്റെ സത്യഗ്രഹം. 58 ദിനങ്ങൾ നീണ്ടു നിന്ന ഈ സത്യഗ്രഹം, തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്കായി ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ടുള്ളതായിരുന്നു. അന്നത്തെ മദ്രാസിലായിരുന്നു ശ്രീരാമുലു നിരാഹാരമിരുന്നത്. സത്യഗ്രഹം തുടർന്ന അദ്ദേഹം 1952 ഡിസംബർ 15ന് അദ്ദേഹം മരണമടഞ്ഞു. അതോടെ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയും തുടർന്ന് 1956 നവംബർ 1ന് ഭാഷാസംസ്ഥാന രൂപീകരണങ്ങൾ നടക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.