ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 15

1953 സെപ്റ്റംബർ 15 നാണ് വിജയലക്ഷ്മി പണ്ഡിറ്റ് യുഎൻജിഎയുടെ പ്രഥമ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭാസംഘടനാ പൊതുസഭയുടെ എട്ടാം സെഷന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു എസ് വിജയലക്ഷ്മി പണ്ഡിറ്റ്. ഒരു പ്രമുഖ രാഷ്ട്രീയപ്രവർത്തകയും സജീവ ഇന്ത്യൻ ദേശീയവാദിയുമായ അവർ, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ കാബിനറ്റ് പദവി വഹിച്ച ആദ്യ ഇന്ത്യൻ വനിത കൂടിയായിരുന്നു. പുതുതായി സ്വതന്ത്ര ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞ എന്ന നിലയിൽ പണ്ഡിറ്റ്, സോവിയറ്റ് യൂണിയൻ (1947-49), യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ (1949-51), അയർലൻഡ് (1955-61), സ്പെയിൻ (1958-61) എന്നിവിടങ്ങളിൽ അംബാസഡറായും യുണൈറ്റഡ് കിംഗ്ഡത്തിലെ ഹൈക്കമ്മീഷണറായും (1955-61) സേവനമനുഷ്ഠിച്ചു. 1979 ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധിയായി അവർ നിയമിതയായി. പണ്ഡിറ്റ് സോമർവില്ലെ കോളേജിലെ ഓണററി ഫെലോ ആയിരുന്നു.

ദൂരദർശൻ എന്ന പൊതുസേവന സംപ്രേഷണ സ്ഥാപനം ആരംഭിച്ചത് 1959 സെപ്റ്റംബർ 15 നാണ്. ഇന്ത്യൻ സർക്കാർ ഡൽഹിയിൽ രാജ്യത്തിന്റെ പൊതുസേവന പ്രക്ഷേപക സംവിധാനമായ ദൂരദർശൻ – ഡിഡി – ആരംഭിച്ചത്. 5 കിലോവാട്ട് ട്രാൻസ്മിറ്ററും താൽക്കാലിക സ്റ്റുഡിയോയും ഉൾപ്പെടുന്ന ഒരു ചെറിയ പരീക്ഷണപദ്ധതിയായി ആരംഭിച്ച ഇത് പിന്നീട് 1982 ൽ ഒരു ദേശീയ പ്രക്ഷേപണകേന്ദ്രമായി ഉയർന്നുവന്നു.

1963 സെപ്റ്റംബർ 15 ന് അലബാമയിലെ ബർമിംഗ്ഹാമിലുള്ള 16-ാം സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഞായറാഴ്ച ആരാധനയ്ക്കിടെ ഒരു ബോംബ് പൊട്ടിത്തെറിച്ച് കറുത്തവർഗക്കാരായ നാലു പെൺകുട്ടികൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ മൂന്ന് കു ക്ലക്സ് ക്ലാൻസ്മാന്മാരെ ഒടുവിൽ ശിക്ഷിച്ചു. 1963 സെപ്റ്റംബർ 15 നു രാവിലെ, അലബാമയിലെ ബർമിംഗ്ഹാമിലുള്ള പതിനാറാം സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ 19 ഡൈനാമൈറ്റ് സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് ഡെനിസ് മക്നായർ (11), ആഡി മേ കോളിൻസ് (14), സിന്തിയ വെസ്ലി (14), കരോൾ റോബർട്ട്സൺ (14) എന്നിവർ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിൽ മറ്റ് 14 പേർക്ക് പരിക്കേറ്റു.

1978 സെപ്റ്റംബർ 15 ന് മുഹമ്മദ് അലി മൂന്നാം തവണയും ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം നേടി. 1978 സെപ്റ്റംബർ 15 ന് ന്യൂ ഓർലിയാൻസിലെ ലൂസിയാന സൂപ്പർഡോമിൽ ലിയോൺ സ്പിങ്ക്സിനെ പരാജയപ്പെടുത്തി ബോക്സർ മുഹമ്മദ് അലി തന്റെ കരിയറിൽ മൂന്നാം തവണയും ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം നേടി. ഇത് നേടുന്ന ആദ്യത്തെ ബോക്സറാണ് മുഹമ്മദലി. വിജയത്തെത്തുടർന്ന്, അലി ബോക്സിംഗിൽ നിന്ന് വിരമിച്ചു. എന്നാൽ രണ്ടുവർഷത്തിനു ശേഷം ഒരു ചെറിയ തിരിച്ചുവരവ് നടത്തി. “ഒരു ചിത്രശലഭത്തെപ്പോലെ പൊങ്ങിക്കിടക്കാനും ഒരു തേനീച്ചയെപ്പോലെ കുത്താനും കഴിയുമെന്ന്” ഒരിക്കൽ അവകാശപ്പെട്ടിരുന്ന അലി, 1981 ൽ കായികരംഗം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.