ചരിത്രത്തിൽ ഈ ദിനം – ഒക്ടോബർ 20

ഈ ദിനം ചരിത്രത്തോട് ചേർന്നിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.

1629 ഒക്ടോബർ 20 -നാണു ജോൺ വിൻത്രോപ്പ് മസാച്ചുസെറ്റ്സ് ബേയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിൽ നിന്നുള്ള കോളനിസ്റ്റുകളുടെ ആദ്യത്തെ വലിയ തരംഗത്തെ നയിച്ച വിൻത്രോപ്പ് കോളനിയുടെ ആദ്യ 20 വർഷങ്ങളിൽ 12 തവണ ഗവർണറായി സേവനമനുഷ്ഠിച്ചു. ഒരു പ്യൂരിറ്റൻ ‘കുന്നിന്മേൽ ഒരു നഗരം’ എന്ന കോളനിയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ രചനകളും കാഴ്ചപ്പാടും ന്യൂ ഇംഗ്ലണ്ട് കൊളോണിയൽ വികസനത്തിൽ ആധിപത്യം സ്ഥാപിച്ചു.

1962 ഒക്ടോബർ 20 നാണ് ഇന്ത്യ-ചൈന യുദ്ധം ആരംഭിച്ചത്. ടിബറ്റിനെ സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് യുദ്ധത്തിലേക്കെത്തിയത്. 1954 ൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ചൈനയുമായി പഞ്ച തത്വങ്ങളിൽ ഒപ്പുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ടിബറ്റിനുമേലുള്ള ചൈനയുടെ അധികാരം ഇന്ത്യ അംഗീകരിച്ചിരുന്നു. എന്നാൽ 1959ൽ ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതോടെ ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള ബന്ധം വഷളാകുകയും ചെയ്തു. ടിബറ്റിലുണ്ടായ ലഹ്സാ കലാപത്തിന് കാരണം ഇന്ത്യക്കാരാണെന്ന് മാവോ സേതുങ് നടത്തിയ പ്രസ്താവന രാജ്യങ്ങൾക്കിടയിൽ കൂടുതൽ അകലം സൃഷ്ടിച്ചു. ടിബറ്റിനു മേലുള്ള തങ്ങളുടെ ആധിപത്യം ഇന്ത്യ കൈയ്യടക്കുമെന്നു കരുതിയാണ് ചൈന യുദ്ധം ആരംഭിച്ചത്. 1962 ഒക്ടോബർ 20ന് ചൈനീസ് സൈന്യം ലഡാക്കിൽ പ്രവേശിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്.

1973 ഒക്ടോബർ 20നാണ് സിഡ്നിയിൽ പുതിയ ഒപ്പറാ ഹൗസ് തുറന്നു. ന്യൂസൗത്ത് വെയിൽസിലെ സിഡ്നി തുറമുഖത്ത് സ്ഥിതിചെയ്യുന്ന ഈ ഹൗസ് എലിസബത്ത് രാജ്ഞിയാണ് രാഷ്ട്രത്തിനു സമർപ്പിച്ചത്. ഓസ്ട്രേലിയയിൽ ഇരുപതാം നൂറ്റാണ്ടിലുണ്ടായ മഹത്തായ നിർമിതികളിലൊന്നാണ് ഒപ്പറാ ഹൗസ്. 1956ൽ ഒപ്പറാ ഹൗസിന്റെ പ്ലാനുകൾക്കായി ഒരു മത്സരം നടത്തികൊണ്ടായിരുന്നു അതിന്റെ തുടക്കം. 30 രാജ്യങ്ങളിൽ നിന്നായി 233 ശില്പികൾ പ്ലാനുകൾ അയക്കുകയും അതിൽ ഡാനിഷ് ശില്പിയായിരുന്ന ജോൺ ഉട്സന്റെ പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്തു. നിർമാണം നടക്കുന്ന സമയത്ത് തന്നെ ഇതിൽ ആദ്യ പ്രോഗ്രാം നടന്നു. 1960ൽ അമേരിക്കൻ ഗായകനായ പോൾ റോബ്സണാണ് അന്ന് അവിടുത്തെ നിർമാണ തൊഴിലാളികൾക്കായി ഗാനം ആലപിച്ചു. കലകളെ പ്രോത്സാഹിപ്പിക്കുക എന്നതിനു പുറമേ പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ സുപ്രധാന മീറ്റിംഗുകൾ നടത്താനും കൂടി ഉദ്ദേശിച്ചുള്ളതാണ് ഈ നിർമിതി.

2011 ഒക്ടോബർ 20നാണ് ലിബിയയുടെ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെടുന്നത്. 1961ൽ സൈനിക പരിശീലനത്തിനു ചേർന്ന ഗദ്ദാഫി താമസിയാതെ സൈനികനാകുകയും, സൈനിക റാങ്കുകളിൽ പടിപടിയായി ഉയരുകയും ചെയ്തു. 1969ൽ ലിബിയയിലുണ്ടായ സൈനിക വിപ്ലവത്തിലൂടെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന ഇദ്റിസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി ഗദ്ദാഫി ലിബിയയുടെ ഭരണാധികാരിയാകുന്നത്. അന്ന് 27 വയസായിരുന്ന ഗദ്ദാഫി സൈന്യത്തിന്റെ സർവാധികാരം കൂടി ലഭിച്ചതോടെ കേണൽ എന്ന സ്ഥാനപ്പേര് തന്റെ പേരിനൊപ്പം ചേർത്തു. ഏകാധിപതിയായി തുടർന്ന ഗദ്ദാഫിയുടെ ഭരണം അവസാനിക്കുന്നത് അറബ് വസന്തത്തിന്റെ വരവോടെയാണ്. 2011 ഫെബ്രുവരിയിൽ പ്രക്ഷോഭകർ തലസ്ഥാനനഗരമായ ട്രിപ്പോളി പിടിച്ചെടുത്തു. ഒക്ടോബർ 20ന് വിമതരുടെ വെടിയേറ്റ് ഗദ്ദാഫി കൊല്ലപ്പെട്ടു.

തയ്യാറാക്കിയത്: സുനീഷാ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.