
വീടിനകത്തൊന്ന് കണ്ണോടിക്കുക. ഓരോ വസ്തുക്കളും നിങ്ങള്‍ക്ക് എപ്രകാരമാണ് സന്തോഷം നല്‍കുന്നത് അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുക എന്നു ചിന്തിക്കുക. ശേഷം, സന്തോഷമോ, ഉപകാരമോ നല്‍കാത്ത വസ്തുക്കൾ ഉപേക്ഷിച്ചുകളയുക എന്നാണ് പൊതുവെ പറയാറുള്ളത്. വീട്ടില്‍ അനാവശ്യവസ്തുക്കള്‍ കുന്നുകൂടുന്നതും ആവശ്യമില്ലാത്തത് ഏതൊക്കെയെന്നു തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കാനും വി. ഇഗ്നേഷ്യസ് ലയോള ഒരു മാര്‍ഗം പറഞ്ഞുതരുന്നുണ്ട്.
സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും സേവിക്കാനുമായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് മനുഷ്യരെല്ലാം; അതുവഴിയായി ആത്മാവിനെ സംരക്ഷിക്കാനും. ഭൂമിയിലെ ബാക്കി വസ്തുക്കളെല്ലാം മനുഷ്യര്‍ക്കായി ദൈവം നല്‍കിയിരിക്കുന്നവയാണ്. ജീവിതലക്ഷ്യം നേടാനായി സഹായിക്കുന്ന വസ്തുക്കളായിരിക്കും അവയില്‍ പലതും – വിശുദ്ധന്‍ പറയുന്നു. അതായത്, നമ്മുടെ നന്മ നിറഞ്ഞ, ഫലപ്രദമായ ജീവിതത്തിലൂടെ ദൈവത്തിന് മഹത്വം കൊടുക്കുന്നതിന് ഉപകരിക്കാത്ത അല്ലെങ്കില്‍ തടസമാകുന്ന എല്ലാ വസ്തുക്കളെയും വീട്ടില്‍നിന്ന് ഒഴിവാക്കുക. നാം വിളിക്കപ്പെട്ടിരിക്കുന്ന നിത്യജീവിതത്തിന് ഏതെങ്കിലും രീതിയില്‍ അഭികാമ്യമല്ല, യോജിക്കുന്നതല്ല എന്നു തോന്നുന്ന വസ്തുക്കളെ മുറിയില്‍നിന്ന്, ഭവനത്തില്‍നിന്ന് ഉപേക്ഷിക്കുകയും അതുവഴിയായി ഭവനത്തില്‍ അടുക്കും ചിട്ടയും പാലിക്കുകയും ചെയ്യാമെന്നാണ് വി. ഇഗ്നേഷ്യസ് ലയോള ഉപദേശിക്കുന്നത്.




