മറിയമെന്ന അമ്മയുടെ പ്രത്യേകതകൾ

ഈ മാതൃദിനത്തിൽ, സകലജനത്തിന്റെയും മാതാവായ പരിശുദ്ധ മറിയത്തെക്കുറിച്ച് ഒന്ന് ധ്യാനിച്ചാലോ. മറ്റൊരു അമ്മയ്ക്കും ഇല്ലാത്ത ഒരുപാട് പ്രത്യേകതകൾ അവൾക്കുണ്ടായിരുന്നു. എന്തൊക്കെയായിരുന്നു അമ്മ എന്ന നിലയിൽ പരിശുദ്ധ മറിയത്തിനുണ്ടായിരുന്ന പ്രത്യേകതകൾ.

1. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചവൾ

2. കന്യകാത്വത്തിന് ഭംഗം വരാതെ അമ്മയായവൾ

3. ദൈവപുത്രന് ജന്മം നല്‍കിയവൾ

4. മകന്റെ അത്ഭുതപ്രവർത്തനങ്ങൾക്കും പ്രഘോഷണ-പ്രബോധനങ്ങൾക്കും സാക്ഷിയാവാൻ ഭാഗ്യം ലഭിച്ചവൾ

5. ഈ ലോകത്തെ മുഴുവൻ സന്താനങ്ങളായി ലഭിച്ചവൾ

ഇതോടൊപ്പം തന്നെ അമ്മയെന്ന നിലയിൽ അനേകം പ്രതിസന്ധികളിലൂടെയും വിഷമങ്ങളിലൂടെയും പരിശുദ്ധ മറിയത്തിന് കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്.

1. കാലിത്തൊഴുത്തിൽ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നപ്പോൾ

2. കൈക്കുഞ്ഞിനെയും കൊണ്ട് മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നപ്പോൾ

3. മകന്റെ അകാലമരണത്തെക്കുറിച്ച് പ്രവാചകനിൽ നിന്ന് കേൾക്കേണ്ടി വന്നപ്പോൾ

4. കള്ളനെന്ന് മുദ്ര കുത്തപ്പെട്ടപ്പോൾ

5. മകന്റെ പീഡാനുഭവങ്ങൾക്കും അതിദയനീയമായ മരണത്തിനും സാക്ഷിയാകേണ്ടിയും നിസ്സഹായയായി നോക്കിനിൽക്കേണ്ടിയും വന്നപ്പോൾ

ഇതെല്ലാം അസാധാരണമെന്ന് വിലയിരുത്തിയാൽ പോലും സാധാരണക്കാരായ അമ്മമാർക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പല കാര്യങ്ങളും പരിശുദ്ധ മറിയം ചെയ്തിട്ടുണ്ട്.

1. ദൈവത്തിന്റെ കൽപ്പനകളെ അവിശ്വസിക്കാതെ ആമ്മേൻ പറഞ്ഞത്

2. ഉത്തമഭാര്യയായി ജീവിച്ചത്

3. മറ്റുള്ളവരുടെ ആവശ്യനേരങ്ങളിൽ സഹായവുമായി ഓടിയെത്തി ശുശ്രൂഷിച്ചത് (എലിസബത്തിനെ)

4. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിച്ചത് (കാനായിലെ കല്ല്യാണ വേള)

5. വേദനകളും അപമാനങ്ങളും ഹൃദയത്തിൽ സംഗ്രഹിച്ച് ത്യാഗപൂർവം ജീവിച്ചത്.

ഉത്തമഭാര്യയാകണോ, ഉത്തമയായ അമ്മയാകണോ അതിനായി ഈ സ്വർഗീയ അമ്മയെ മാതൃകയാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.