ഓട്ടോമൻ രാജാവിന്റെ കൈകളാൽ കൊല്ലപ്പെട്ട 20,000 ക്രൈസ്തവർ

സമകാലിക ചരിത്രത്തിലെ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു ദിനമാണ് ഇന്നലെ കടന്നു പോയത്. ജൂലൈ ഒൻപത്. ചരിത്രം സാക്ഷ്യം വഹിച്ച ഏറ്റവും ക്രൂരമായ ക്രൈസ്തവ കൂട്ടക്കൊലയുടെ ഓർമ്മ പുതുക്കുന്ന ദിനം. 1860-ലെ ജൂലൈ ഒൻപത്! ഓട്ടോമൻ സാമ്രാജ്യത്തിന്റെ കൈകളാൽ അന്ന് കൊല്ലപ്പെട്ടത് ഡമാസ്കസിലെ 20,000-ത്തിലധികം ക്രൈസ്തവർ ആണ്.

1860-ലെ ലെബനൻ പർവതത്തിൽ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഡമാസ്കസ് നഗരത്തിലെ നഗരത്തിൽ ആയിരക്കണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആഭ്യന്തര യുദ്ധത്തിന്റെ മറവിൽ സൈനിക അധികാരികൾ, തുർക്കി സൈനികർ, ഡ്രൂസ്, സുന്നി അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരുടെ ഒത്താശയോടെ ക്രൈസ്തവർക്ക് നേരെ നടന്ന ക്രൂരമായ കൊലപാതക പരമ്പരയായിരുന്നു അവിടെ അരങ്ങേറിയത്.

ഓട്ടോമൻ ഭരണകൂടത്തിന് കീഴിൽ നടന്ന 1860-ലെ ഡ്രൂസ്-മറോണൈറ്റ് സംഘർഷം ഒരു കർഷക പ്രക്ഷോഭത്തിന്റെ പര്യവസാനമായിരുന്നു. സിറിയ-ലെബനൻ അതിർത്തിയിൽ, ക്രിസ്ത്യൻ മരോണൈറ്റ് സമൂഹവും ഡ്രൂസ് മതത്തിലെ അംഗങ്ങളും (ഇസ്ലാമുമായി ബന്ധപ്പെട്ട ഒരു അബ്രഹാമിക് മതം) തമ്മിൽ കടുത്ത പോരാട്ടം നടന്നിരുന്നു. 1840-കളിൽ ലെബനനിലെ ഭൂവുടമകളും അവരുടെ തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങളാണ് സംഘർഷത്തിന്റെ വേരുകൾ. പിന്നീട് അത് മതഗ്രൂപ്പുകൾ തമ്മിലുള്ള കൂടുതൽ രൂക്ഷമായ ഏറ്റുമുട്ടലായി വികസിച്ചു, 1860-ൽ ഡമാസ്‌കസിലേക്ക് വ്യാപിച്ചു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നഗരത്തിന്റെ വലിയ ഭാഗങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഓട്ടോമൻ പിന്തുണയോടെയുള്ള ഡ്രൂസ് ആക്രമണത്തിൽ 20,000 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 380 ക്രിസ്ത്യൻ ഗ്രാമങ്ങളും 560 പള്ളികളും നശിപ്പിക്കപ്പെടുകയും ചെയ്തു.

ജൂലൈ 9 മുതൽ 11 വരെയായിരുന്നു ആക്രമണമെങ്കിലും, ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നിരവധി പള്ളികളും കോൺവെന്റുകളും മിഷനറി സ്കൂളുകളും നിരവധി ഗ്രാമങ്ങൾ മുഴുവനായും നശിപ്പിക്കപ്പെടുകയും കത്തിക്കുകയും ചെയ്തതിനാൽ മൂന്ന് ദിവസങ്ങളിൽ ആദ്യത്തേതാണ് രക്തരൂക്ഷിതമായ ദിനമായി ഓർമ്മിക്കപ്പെടുന്നത്. ഈ കൂട്ടക്കൊല ആയിരക്കണക്കിന് ആളുകളുടെ പലായനത്തിലും ഫ്രഞ്ച് സൈന്യം സിറിയ പിടിച്ചടക്കിയതിലുമാണ് അവസാനിച്ചത്.

‘Santoral de Galicia: Cincuenta Semblanzas Hagiográficas’ എന്ന പുസ്‌തകത്തിൽ, ചരിത്രകാരനായ ജോസ് റാമോൺ ഹെർണാണ്ടസ് ഫിഗ്യൂറെഡോ, ക്രിസ്ത്യാനികൾക്കെതിരായ ഭയാനകമായ ആക്രമണമുണ്ടായതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ വിശ്വാസികളിൽ നിന്ന് ശേഖരിച്ച പ്രധാനപ്പെട്ട വിവരങ്ങളും സാക്ഷ്യങ്ങളുമാണ് ഈ ബുക്കിന്റെ ആധാരം.

മാർച്ച് 30 ന് ക്രിമിയയിൽ ഒപ്പുവച്ച പാരീസ് സമാധാന ഉടമ്പടിയിൽ, ഫ്രഞ്ച് അസംബ്ലി ഓട്ടോമൻ സാമ്രാജ്യത്തോട് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള സഹിഷ്ണുത സംബന്ധിച്ച് ചില പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടു. തൽഫലമായി സാമ്രാജ്യത്തിലെ എല്ലാ പ്രജകൾക്കും നികുതിയിലും പൊതുപദവികൾ കയ്യാളുന്നതിലും തുല്യ അവകാശമുണ്ടെന്ന് ആ വർഷം സുൽത്താൻ കൽപ്പന പുറപ്പെടുവിച്ചു. കൽപ്പന പ്രകാരം നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളെ താഴ്ന്ന ജാതികളുടെ ‘ഗെട്ടോ’കളായി കണക്കായിരുന്ന നിയമം ഒഴിവാക്കപ്പെടുകയും, ഈ നീക്കം മുഹമ്മദീയരിൽ അനിഷ്ടമുളവാക്കുകയും ചെയ്തു.

ഇത് ഭയാനകമായ കൂട്ടക്കൊലയിൽ കലാശിക്കുകയായിരുന്നു. കാരണം ബെയ്‌റൂട്ടിന്റെ (ലെബനന്റെ തലസ്ഥാനമായ) ഗവർണർ പാഷാ ഖുർസുദ്, ഒരു ഡ്രൂസും ഒരു മരോണൈറ്റ് ക്രിസ്ത്യാനിയും തമ്മിലുള്ള നിയമപരമായ വ്യവഹാരം ബെയ്ത് മാരിയിൽ സംഘർഷത്തിനും തീപിടുത്തതിനും കാരണമായെന്ന് പറഞ്ഞ് സിറിയയിലെ മുസ്ലിമുകളിൽ പ്രതികാരവും വെറുപ്പും കുത്തിനിറയ്ക്കുകയും ഇത് മധ്യ, തെക്കൻ ലെബനനിലെ മറോണൈറ്റ് പട്ടണങ്ങളിൽ ആറായിരത്തോളം ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നതിനും പീഡിപ്പിക്കപ്പെടുന്നതിനും കാരണമാകുകയും ചെയ്തു. തുടർന്ന് ജൂലൈ 9 ന് രാവിലെ, റമദാനിലെ ജാഗ്രതാ വേളയിൽ ഡ്രൂസ് ഡമാസ്കസിൽ എത്തി, ക്രിസ്ത്യാനികളെ കൊലപ്പെടുത്തുവാൻ ആരംഭിച്ചു.

ആക്രമത്തിൽ ക്രിസ്ത്യൻ കേന്ദ്രമായ ആരാത്ത്-എൽ-നസ്സാരയും ഇരയാക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന 3,800 വീടുകളും ജസ്യൂട്ടുകൾ, പുരോഹിതന്മാർ, ചാരിറ്റി സിസ്റ്റേഴ്സ്, ഫ്രാൻസിസ്കൻ പുരോഹിതർ എന്നിവരുടെ കേന്ദ്രങ്ങളും യൂറോപ്യൻ കോൺവെന്റുകളും തകർക്കപ്പെട്ടു. എന്നാൽ, അക്രമവും കൂട്ടക്കൊലയും തടയാനുള്ള ഒരു നീക്കവും ഗവർണർ നടത്തിയതുമില്ല. അതേസമയം പലായനം ചെയ്ത ജെസ്യൂട്ടുകൾ, പുരോഹിതന്മാർ, ഫ്രാൻസിസ്കൻസ് എന്നിവരടങ്ങിയ 1,500 ഓളം ക്രിസ്ത്യാനികൾക്ക് അൾജീരിയൻ അമീർ അബ്-അൽ-കാദർ അഭയം നൽകി. എന്നാൽ അക്രമാസക്തരായ ബെഡൂയിനുകളും മെറ്റോളാനോകളും (അറബ് നാടോടി സമൂഹം) അവരെ വേട്ടയാടി.

ബെഡൂയിനുകളുടെയും തുർക്കികളുടെയും ക്രൂരതക്കും പരിഹാസത്തിനും വിധേയേരാകേണ്ടിവന്നു ഫ്രാൻസിസ്‌ക്കൻ വൈദികർക്ക്. ക്രിസ്ത്യാനികളെ വേരോടെ ഉന്മൂലനം ചെയ്യാൻ കൊതിച്ച ആ ജനക്കൂട്ടം വലിയ ആഹ്ളാദത്തോടെയാണ് ഓരോ കൊലപാതകവും ചെയ്തത്.

ആക്രമണത്തിന് ഇരകളായവർ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിച്ച് അല്ലാഹുവിനെയും പ്രവാചകനായ മുഹമ്മദിനെയും ആരാധിക്കണമെന്നായിരുന്നു അവരുടെ ആദ്യ ആവശ്യം. അത് നടക്കില്ലെന്ന് കണ്ടപ്പോൾ അവർക്ക് സമ്പത്ത് വാഗ്ദാനം ചെയ്തു. അതും അവർ നിരസിച്ചപ്പോൾ വാളിനിരയാക്കപ്പെടുകയായിരുന്നു.

ഹെർണാണ്ടസിന്റെ കണക്കുകൾ പ്രകാരം, 1860-ന്റെ തുടക്കത്തിൽ ഡമാസ്കസിൽ 30,000 ക്രിസ്ത്യാനികളും 140,000 മുസ്ലീങ്ങളും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ, കത്തോലിക്കാ സഭക്ക് ഗണ്യമായ എണ്ണം വിശുദ്ധന്മാരെയും അനുഗ്രഹീത രക്തസാക്ഷികളെയും മാത്രമാണ് ഡാമസ്ക്കസിൽ നിന്നുമുള്ളത്. കാരണം അവിടെ നടന്ന ഭയങ്കരമായ കൂട്ടക്കൊല തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.