മരണമെന്ന മടക്കയാത്ര

ജിൻസി സന്തോഷ്

ഈ ലോകത്തിലെ പ്രവാസജീവിതത്തിന്റെ മടക്കയാത്രയാണ് മരണം. മരണം വിശുദ്ധന് ആനന്ദകാരണവും പാപിക്ക് ഭീതികാരണവുമാണ്. മരണം എന്ന യാഥാർഥ്യം ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മറയപ്പെടുന്നു. ഒരിക്കലും ഒഴിവാക്കാനാവാത്ത, ഒഴികഴിവുകൾ പറയാനാവാത്ത ആ യാഥാർഥ്യത്തെ പുൽകാൻ നീ ഒരുങ്ങിയിട്ടുണ്ടോ.

മരണത്തെക്കുറിച്ച് സദാ ചിന്തിക്കാൻ കഴിയുക എന്നത് ദൈവത്തിന്റെ മഹത്തായ ദാനമാണ്. മരണത്തെയും മരണാനന്തരജീവിതത്തെയുംകുറിച്ചുള്ള ഓർമ്മ ഏതു സാഹചര്യത്തിലും ഏതു പ്രവൃത്തി ചെയ്യുമ്പോഴും നിന്നിലുണ്ടെങ്കിൽ നീ ഒരിക്കലും പാപം ചെയ്യില്ല. ഇനി എത്രസമയം അവശേഷിച്ചിരിക്കുന്നു എന്ന് അറിയായ്കയാൽ അനുതാപവും പ്രാർഥനയും ഒട്ടും കുറയ്ക്കാതെ പുണ്യപ്രവൃത്തികളിൽ ആവേശത്തോടെ നീ മുഴുകു൦.

അനശ്വരമായ ശരീരത്തിനായി ഒരു കല്ലറയിൽ വിതയ്ക്കപ്പെടാനുള്ള വിത്താണ് നിന്റെ ഈ ശരീരം. പിന്നീടത് മഹത്വീകൃതമാകും. “ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെപ്പറ്റി ഓർക്കണം; എന്നാൽ നീ പാപം ചെയ്യുകയില്ല” (പ്രഭാ. 7:36).

പാദം ഈ മണ്ണിലും ദൃഷ്ടി വിണ്ണിലും ഉറപ്പിച്ചുള്ള ഈ ജീവിതയാത്രയിൽ “ഞാൻ നല്ല ഓട്ടം ഒടി. നന്നായി അധ്വാനിച്ചു. എന്റെ ഓട്ടം പൂർത്തിയാക്കി” എന്ന് ജീവിച്ചിരിക്കെതന്നെ പറയാൻ പരിശ്രമിക്കുക.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.