മരണത്തിനുമപ്പുറം

ജിൻസി സന്തോഷ്

“കർത്താവേ, അവസാനം എന്തെന്നും എന്റെ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ. എന്റെ ജീവിതം എത്ര ക്ഷണികമെന്ന് ഞാൻ അറിയട്ടെ” (സങ്കീ. 39:4).

ആത്മാവാണ് ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ഈ ലോകത്ത് നമുക്ക് നൽകപ്പെട്ടിരിക്കുന്ന സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നത് നിത്യജീവിതത്തിനായി ആത്മാവിനെ അണിയിച്ചൊരുക്കാനായിരിക്കണം. “ജീവിതം എന്നത് പ്രവർത്തനമാണ്; ഒന്നും ചെയ്യാതിരിക്കുന്നത് മരണവും” (ലവിസ് മോറിസ്). ഒന്നും ചെയ്യാതിരുന്ന് മരിച്ചവരെപ്പോലെ ജീവിക്കാതെ, എപ്പോഴും സത്കർമ്മങ്ങളിൽ പ്രവർത്തനനിരതരാകാം. ജീവിതത്തെ സ്നേഹിക്കുന്നവൻ സമയത്തെ ദുർവ്യയം ചെയ്യരുത് എന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ വാക്കുകൾ ഓർമ്മിക്കുക

സമ്പാദിച്ചുമുന്നേറുന്ന ഈ ലോകത്ത് ജീവിതം സമ്മാനിച്ചുമുന്നേറാൻ പരിശ്രമിക്കാം. ആയുസ്സിന്റെ നീളത്തേക്കാൾ കർമ്മങ്ങളുടെ നന്മയാണ് ജീവിതത്തിന്റെ ധന്യത. “ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങൾ എണ്ണാ൯ ഞങ്ങളെ പഠിപ്പിക്കണമേ” (സങ്കീ. 90:12).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.