ഹൃദയങ്ങൾ വിശുദ്ധ കുർബാനയുമായി നിരന്തരം ഗാഢബന്ധത്തിലാക്കുക

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറ്റിരണ്ടാം ദിനം, ആഗസ്റ്റ് 06, 2022

“പ്രിയമക്കളേ, ദിവ്യകാരുണ്യനാഥന്റെ സാന്നിധ്യത്തിൽ സ്വർഗ്ഗീയഭാഗ്യം അനുഭവിച്ചുകൊണ്ട് ഇവിടെ ഞാൻ എത്രനാൾ ഉണ്ടായിരിക്കുമെന്ന് അറിഞ്ഞുകൂടാ. നമ്മുടെ ഹൃദയങ്ങൾ വിശുദ്ധ കുർബാനയുമായി നിരന്തരം ഗാഢബന്ധത്തിലായിരിക്കണം” – ഫാ. ജോസഫ് പറേടം. 

ബഹു. പറേടത്തിലച്ചന്റെ ഈ വാക്കുകളിൽ രണ്ടു കാര്യങ്ങൾ വളരെ വ്യക്തമാണ്. ദിവ്യകാരുണ്യത്തിന്റെ സന്നിധിയിൽ വിശ്വാസത്തോടെ വ്യാപരിക്കുകയെന്നാൽ അതൊരു സ്വർഗ്ഗീയാനുഭവമാണ്. ഒരു വിശ്വാസിക്ക് ലോകത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണത്. ദൈവത്തോടൊപ്പം ഭൂമിയിൽ ചെലവഴിക്കാൻ സാധിക്കുക, അതിനുള്ള അവസരം ലഭിക്കുക… അതല്ലേ ഒരു മനുഷ്യന് ഈ ലോകത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയും അംഗീകാരവും.

രണ്ടാമതായി, ഹൃദയങ്ങൾ വിശുദ്ധ കുർബാനയുമായി ഗാഢബന്ധത്തിലാകുക എന്നത് ഏതാരു വിശ്വാസിയുടെയും, പ്രത്യേകമായി ഓരോ പുരോഹിതന്റെയും ആത്മസംതൃപ്തിയുടെ അടിസ്ഥാനമാണ്. ജിവന്റെയും സ്നേഹത്തിന്റെയും ഇരിപ്പിടമായ ഹൃദയം വിശുദ്ധ കുർബാനയുമായി നേരിട്ടു ബന്ധം സ്ഥാപിക്കുമ്പോൾ ഒരു വ്യക്തിക്കും ആ വ്യക്തി വഴിയായി അനേകരിലേക്കും ജീവന്റെയും കാരുണ്യത്തിന്റെയും പ്രവാഹങ്ങൾ ഒഴുകാൻ തുടങ്ങും. വിശുദ്ധ കുർബാന സമൃദ്ധിയുടെ കൂദാശയാകയാൽ വിശുദ്ധ കുർബാനയുമായി ബന്ധത്തിലായിരിക്കുന്ന ജീവിതങ്ങളിൽ ഒരു ദൈവികനിറവുണ്ടായിരിക്കും. പരിശുദ്ധ കുർബാനയെ സ്നേഹിച്ചു ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.