ദൈവസ്നേഹം നിറഞ്ഞുകവിഞ്ഞൊഴുകേണ്ട പുരോഹിതൻ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എഴുപത്തിയെട്ടാം ദിനം, ജൂലൈ 23, 2022

“പുരോഹിതൻ ദൈവസ്നേഹം നിറഞ്ഞുകവിഞ്ഞൊഴുകുന്നവനായിരിക്കണം” – ഫാ. മാത്യു ആലക്കളം.

ദൈവം ചിലരെ പ്രത്യേകമായി തിരഞ്ഞെടുത്ത് തന്നോട് ചേർത്തുനിർത്തുന്നുണ്ട്. ദാവീദ് എന്റെ ഹൃദയത്തിനിണങ്ങിയവൻ എന്നാണ് വചനം പറയുന്നത്. 12 പേരെ സ്വന്തമായി തിരഞ്ഞെടുത്തിട്ടും അതിൽ മൂന്നു പേരെ ഈശോ പ്രത്യേകം മാറ്റിനിർത്തുന്നു. ഇതുപോലെ തന്നെ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ പുരോഹിതനും. അതിനാൽ ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചും മറ്റുള്ളവരെ ദൈവത്തിന്റെ മക്കളായും സ്നേഹിച്ച് ദൈവസ്നേഹം നിറഞ്ഞുകവിഞ്ഞൊഴുകുന്നവനുമായിരിക്കണം ഓരോ പുരോഹിതനും എന്ന് ബഹു. ആലക്കളത്തിലച്ചൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പരിശുദ്ധാത്മാവിൽ നിന്നാണ് ദൈവസ്നേഹം നാം സ്വന്തമാക്കേണ്ടത്. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു (റോമാ 5:5) എന്ന് വി. പലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ദൈവസ്നേഹത്താൽ ജ്വലിച്ച് നമ്മുടെ പൗരോഹിത്യത്തെ നമുക്ക് ആനന്ദകരമാക്കാം.

ബ്ര. ജസ്റ്റിൻ കരിക്കത്തറ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.