തിരുഹൃദയത്തോടുള്ള പരിഹാരജപം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അമ്പത്തിനാലാം ദിനം, ഒക്ടോബർ 07, 2022

ഇന്ന് ആദ്യവെള്ളിയാഴ്ചയാണ്. ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ട ദിനം. ഈ ദിനം ആലക്കളത്തിലച്ചന്റെ തിരുഹൃദയത്തോടുള്ള പരിഹാരജപമായിരിക്കട്ടെ നമ്മുടെ ധ്യാനവിഷയം.

സകല ആരാധനക്കും സ്നേഹത്തിനും പാത്രമായ ഈശോയുടെ സ്നേഹാഗ്നി എരിയുന്ന തിരുഹൃദയമേ, നിന്നെ ഞങ്ങൾ ആരാധിക്കുന്നു. സകല മനുഷ്യരുടെയും നിരൂപണം, വചനം, പ്രവർത്തി എന്നിവകളാൽ അങ്ങുന്നു അനുഭവിക്കുന്ന സകല ദുഷ്കൃത്യങ്ങൾക്കും നന്ദിഹീനതക്കും പരിഹാരമായിട്ട് സ്വർഗ്ഗവാസികളുടെയും ഭൂവാസികളുടെയും സകല സൽകൃത്യങ്ങളെയും പ്രത്യേകമായി നിന്റെയും നിന്റെ പരിശുദ്ധ ജനനിയുടെയും സകല യോഗ്യതകളെയും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

ഏറ്റവും കൃപയും മാധുര്യവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ഈ എളിയ കാഴ്ചയെ നിന്റെ കൃപയാർന്ന കൈകൾ കൊണ്ട് ഞങ്ങളുടെ നിയോഗങ്ങൾ സകലതും ആശീർവദിച്ച് നിന്റെ തിരുഹൃദയമഹിമയെ കണ്ട് ആനന്ദിക്കുന്നതു വരെ കൃപ നിറഞ്ഞ ഈശോയെ ഞങ്ങൾ നിന്റെ ദിവ്യഹൃദയത്തിൽ നിന്ന് ഒരു ക്ഷണനേരമെങ്കിലും അകലുന്നതിന് നീ അനുവദിക്കല്ലേ എന്ന് എത്രയും സാധ്യപ്പെട്ട് നിന്നോട് ഞങ്ങൾ അപേക്ഷിക്കുന്നു, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.