ദൈവമാതാവിനുള്ള കാഴ്ചജപം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അമ്പത്തിയൊന്നാം ദിനം, ഒക്ടോബർ 04, 2022

വി. ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ ദൈവം മാതാവിന് സ്വയം കാഴ്ചയണയ്ക്കുന്നതിന് വിശുദ്ധൻ എഴുതിയിരിക്കുന്ന ഒരു കാഴ്ചജപം ആലക്കളത്തിലച്ചന്റെ സമ്പൂർണ്ണകൃതികളിൽ മൂന്നാം വാല്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പ്രാർത്ഥന ഇന്നേ ദിനം നമുക്ക് ധ്യാനവിഷയമാക്കാം.

നിർമ്മല കന്യകയേ, പരിശുദ്ധ മറിയമേ, എന്റെ രാജ്ഞിയേ, നിന്റെ അനുഗ്രഹത്തിന്റെ മടിയിൽ ഞാൻ ഓടിവന്ന് ഈ ക്ഷണം മുതൽ മേലിലേക്ക് എന്റെ ആത്മാവിനെയും എന്റെ ശരീരത്തെയും നിന്റെ സങ്കേതത്തിൽ വച്ച് നിന്റെ പ്രത്യേകമായ കടാക്ഷത്തിന് ഏൽപിച്ചിരിക്കുന്നു. നിന്റെ അപേക്ഷയാലും നിന്റെ മാദ്ധ്യസ്ഥത്താലും നിന്റെ യോഗ്യതകളാലും എന്റെ പ്രവർത്തികളെല്ലാം നിന്റെ ദിവ്യകുമാരന്റെ തിരുചിത്തത്തിനും നിന്റെ തിരുമനസിനും തക്കവണ്ണം ചെയ്യപ്പെട്ടതാകുന്നതിനു വേണ്ടി എന്റെ ശരണങ്ങൾ, ആശ്വാസങ്ങൾ, ദുഃഖങ്ങൾ, അരിഷ്ടതകൾ മുതലായതിനെയും എന്റെ ജീവിതകാലത്തെയും അതിന്റെ അറുതിയെയും നിന്റെ തൃകൈകളിൽ ഞാൻ കയ്യേൽപ്പിക്കുന്നു, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.