അത്ഭുതമെഡലിന്റെ മാതാവ്

അത്ഭുതമെഡലിന്റെ മാതാവിന്റെ (Our Lady of Miraculous Medal) തിരുനാളാണ് നവംബർ 27 -ന്. 1829 -ൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹത്തിൽ ചേർന്ന് നൊവിഷ്യേറ്റിൽ പ്രവേശിച്ച വി. കാതറിൻ ലബോറെയ്ക്ക് 1830 -ലാണ് ദർശനങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്.

1830 ജൂലൈ 18 -ന് വി. വിൻസെന്റിന്റെ തിരുനാളിന്റെ അന്ന് സാധാരണപോലെ അവൾ ഉറങ്ങാൻ പോയി. രാത്രി 11.30 ആയപ്പോൾ മിന്നുന്ന വെളുത്ത വസ്ത്രം ധരിച്ച ഒരു ചെറിയ കുട്ടി അവളെ വന്നു വിളിച്ചുണർത്തി, “സിസ്റ്റർ,സിസ്റ്റർ, സിസ്റ്റർ, ചാപ്പലിലേക്കു വരൂ; പരിശുദ്ധ കന്യക അവിടെ കാത്തിരിക്കുന്നു.” കയ്യിൽ ഒരു മെഴുതിരി കത്തിച്ചുപിടിച്ചു നടക്കുന്ന കുട്ടിയെ പിന്തുടർന്ന് അവൾ പടികളിറങ്ങി ചാപ്പലിലേക്കു പോയി. അത്ഭുതമെന്നു പറയട്ടെ , ഇടനാഴികളിലെയും ചാപ്പലിലെയും മെഴുതിരികളെല്ലാം അപ്പോൾ തനിയെ കത്തിക്കൊണ്ടിരുന്നു. കാതറിൻ സക്രാരിക്കുമുൻപിൽ മുട്ടിൽനിന്നു.

പട്ടുവസ്ത്രമുലയുന്ന ശബ്ദം കേട്ട് അവൾ മുകളിലേക്കു നോക്കി. മനോഹരിയായ ഒരു സ്ത്രീ അൾത്താരയുടെ പടികളിറങ്ങിവന്ന് കസേരയിലിരുന്നു. “ഇത് പരിശുദ്ധ കന്യകയാണ്” – കുട്ടി ഉറക്കെ പറഞ്ഞു. കാതറിൻ അമ്മയ്ക്കുമുൻപിൽ മുട്ടുകുത്താനോടി, മേരിയുടെ മടിയിൽ തന്റെ കൂപ്പിയ കൈകൾവച്ച് അവൾ അമ്മയുടെ കണ്ണിലേക്കു നോക്കി. അതായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും മധുരനിമിഷം എന്ന് അവൾ തന്റെ കുമ്പസാരക്കാരനോട് പിന്നീട് പറഞ്ഞു. രണ്ടു മണിക്കൂറോളം പരിശുദ്ധ അവളോട് സംസാരിച്ചു.

“എന്റെ കുഞ്ഞേ, നിനക്കായി നല്ല ദൈവം ഒരു ദൗത്യം ഏല്പിച്ചിരിക്കുന്നു” – മേരി പറഞ്ഞു. പക്ഷേ, എന്താണതെന്നു അപ്പോൾ പറഞ്ഞില്ല. അടുത്ത 40 കൊല്ലത്തിൽ ഫ്രാൻസ് സഹിക്കാനിരിക്കുന്നതിനെപ്പറ്റി അവൾ പറഞ്ഞു. “അൾത്താരയ്ക്കു കീഴേ വരിക” – അവൾ പറഞ്ഞു. “വലുതും ചെറുതുമായ കൃപകൾ ചോദിക്കുന്ന എല്ലാവരിലേക്കും അത് ചൊരിയപ്പെടുന്നു.” കാതറിൻ അവൾക്ക് ചോദിക്കാനുള്ളതെല്ലാം അമ്മയോടു ചോദിച്ചു. എല്ലാം കേട്ട് അമ്മ ശാന്തമായി മറുപടി പറഞ്ഞു. അവസാനം അമ്മ പുഞ്ചിരിച്ചു, കയ്യുയർത്തി അനുഗ്രഹിച്ചു മറഞ്ഞുപോയി. കുഞ്ഞുഗൈഡ് അവളെ തിരിച്ചു മുറിയിൽ കൊണ്ടാക്കി അപ്രത്യക്ഷമായി. ക്ലോക്കിൽ മണി രണ്ടടിച്ചു.

നാലു മാസങ്ങൾക്കുശേഷം 1830 നവംബർ 27 -ന് ഒരു ശനിയാഴ്ച വൈകുന്നേരം കാതറിൻ മറ്റു സന്യാസിനികൾക്കൊപ്പം പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ അന്ന് കേട്ടതുപോലെ വസ്ത്രമുലയുന്ന ശബ്ദം കേട്ടു. അവളുടെ ഉള്ളിൽ സന്തോഷം തിരതല്ലി. കണ്ണുയർത്തി നോക്കിയപ്പോൾ ഒരു ഗ്ലോബിന്റെ മുകളിൽ വെള്ളവസ്ത്രം ധരിച്ച് അമ്മ പ്രത്യക്ഷപ്പെട്ടു.

പരിശുദ്ധ അമ്മ കാതറിനോടു പറഞ്ഞു: “ഞാൻ കാണിച്ചുതരുന്ന മാതൃകയിൽ ഒരു മെഡൽ നിർമ്മിക്കുക. ഇത് അണിയുന്നവർ, പ്രത്യേകമായി കഴുത്തിലണിയുന്നവർ വലിയ കൃപകൾ സ്വന്തമാക്കും.”

മെഡലിന്റെ മുൻവശത്ത് മറിയം ഒരു ഗ്ലോബിന്റെ മുകളിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവൾ പാദങ്ങൾകൊണ്ട് ഒരു സർപ്പത്തിന്റെ തല തകർക്കുന്നു. കാതറിൻ പറയുന്നതനുസരിച്ച്, ആദ്യ ദർശനത്തിൽ പരിശുദ്ധ മറിയം സൂര്യരശ്മിപോലെ തേജസ്സുള്ളതായിരുന്നു. മറിയത്തിന്റെ കരങ്ങളിൽനിന്നു പ്രവഹിച്ചിരുന്ന കിരണങ്ങൾ മറിയം കാതറിനോടു പറഞ്ഞതുപോലെ, “എന്നോടു യാചിക്കുന്നവർക്ക് ഞാൻ ചൊരിയുന്ന കൃപകളെയാണ് സൂചിപ്പിക്കുക.” ഓവൽ ആകൃതിയിലുള്ള ഈ മെഡലിന്റെ ഒരുവശത്ത് ‘ജന്മപാപമില്ലാതെ ജനിച്ച മറിയമേ, നിന്നിൽ അഭയംതേടുന്ന ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കേണമേ’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

മറിയം നമ്മുടെ അമ്മ – തുറന്ന കരങ്ങളിലൂടെ ഈ ലോകത്തിലുള്ള എല്ലാവർക്കും അഭയസ്ഥാനമായ അമ്മയാണ് താനെന്ന് മറിയം സൂചിപ്പിക്കുന്നു.

അമലോത്ഭവ – ജന്മപാപമില്ലാതെ ജനിച്ചവൾ എന്ന സംജ്ഞ മറിയത്തിന്റെ അമലോത്ഭവത്തെ ധ്വനിപ്പിക്കുന്നു.

സ്വർഗാരോപിത – ഗ്ലോബ്ലിനു മുകളിൽ മറിയം നിൽക്കുന്നത് മറിയത്തിന്റെ സ്വർഗാരോപണത്തിന്റെ സൂചനയാണ്.

മധ്യസ്ഥ – മറിയത്തിന്റെ കരങ്ങളിൽനിന്നു പ്രവഹിക്കുന്ന കൃപകളായ കിരണങ്ങൾ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയുടെ പ്രതീകമാണ്.

മറിയം നമ്മുടെ സംരക്ഷക – സർപ്പത്തിന്റെ തല തകർത്തുകൊണ്ട് മറിയം മനുഷ്യവർഗത്തെ സംരക്ഷിക്കുന്നു (ഉല്പ. 3:15).

മെഡലിന്റെ മറുവശം

മറുവശത്ത് വെളിപാടു പുസ്തകത്തിൽ രേഖപ്പെടുത്തിയപോലെ “ശിരസ്സിൽ പന്ത്രണ്ടുനക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം” (വെളി. 12:1) പോലെ 12 നക്ഷത്രങ്ങൾ. M എന്ന അക്ഷരത്തിനുള്ളിലൂടെ ഒരു കുരിശ് ഉയർന്നു നിൽക്കുന്നു. അതിനു താഴെ ജ്വലിക്കുന്ന രണ്ട് ഹൃദയങ്ങളും. ഒരു ഹൃദയം മുള്ളുകളാൽ ചുറ്റപ്പെട്ടതും മറ്റൊന്ന് വാളിനാൽ പിളർന്നതും. ഈ രൂപകല്പനയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ ചില പ്രതീകങ്ങൾ നിഴലിക്കുന്നുണ്ട്.
M എന്ന അക്ഷരം പരിശുദ്ധ മറിയത്തെ അമ്മയും മധ്യസ്ഥയുമായി മനസ്സിലാക്കുന്നു.

കുരിശ് – നമ്മളെ രക്ഷിച്ച യേശുവിന്റെ രക്ഷകരമായ കുരിശാണ്

12 നക്ഷത്രങ്ങൾ – ആദിമസഭയെ പടുത്തുയർത്തിയ 12 അപ്പസ്തോലന്മാരെ സൂചിപ്പിക്കുന്നു.

ഇടതുവശത്തുള്ള ഹൃദയം – ഈശോയുടെ തിരുഹൃദയമാണ്

വലതുവശത്തുള്ള ഹൃദയം – പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ഹൃദയമാണ്.

തീജ്വാലകൾ – യേശുവിന്റെയും മാതാവിന്റെയും നമ്മോടുള്ള സ്നേഹത്തിന്റെ പ്രതീകം

കാതറിൻ ഒരേ ദർശനം അടുത്ത 19 മാസങ്ങൾക്കുള്ളിൽ അഞ്ച് പ്രാവശ്യം കൂടെ കണ്ടു. അവളുടെ കുമ്പസ്സാരക്കാരൻ ഫാ. അലഡെലിനോടു മാത്രമാണ് അവൾ എല്ലാ കാര്യവും പറഞ്ഞിരുന്നത്. ഫാ.അലഡെൽ സിസ്റ്ററുടെ പേര് വെളിപ്പെടുത്താതെ ദർശനങ്ങളെപ്പറ്റി പാരീസിലെ ആർച്ചുബിഷപ്പിനെയും മറ്റു ചുമതലപ്പെട്ടവരെയും അറിയിച്ചു. ദർശനങ്ങൾ ആധികാരികമാണോ എന്ന് വിലയിരുത്താനുള്ള കാനോനിക അന്വേഷണത്തിനുശേഷം ആദ്യം ഫ്രാൻസിലും പിന്നീട് ലോകം മുഴുവനിലും അത് സംസാരവിഷയമായി.

1842 വരെ പത്തുകൊല്ലത്തിനുള്ളിൽ 250 മില്യൺ മെഡലുകളാണ് ഉണ്ടാക്കിയത്. പിന്നീട് എണ്ണാൻ കഴിയാത്തത്ര. 1842 -ൽ അൽഫോൻസ് റാറ്റിസ്‌ബോണിന്റെ മാനസാന്തരം മെഡലിന്റെ പ്രസിദ്ധി ലോകമെങ്ങും എത്തിച്ചു. അനേകം രോഗശാന്തികൾ അടക്കം നിരവധി അത്ഭുതങ്ങളാണ് അത്ഭുതമെഡലിനോടുള്ള വണക്കം വഴിയായി നടന്നിട്ടുള്ളത്.

Prayer to Our Lady of the Miraculous Medal

O Mary, conceived without sin, pray for us who have recourse to you.O Mary, this was the prayer that you gave to Saint Catherine Laboure in the Chapel of the Apparitions, more than one hundred and ninety years ago;

This invocation, engraved on the Miraculous Medal, is not worn and repeated by the faithful throughout the world.

Blessed are you among women! You are intimately assiciated with the work of our redemption, assocated with the cross of our Savior, your heart has been pierced, next to his heart. And now, in the glory of your Son, you never cease to intercede for us, poor sinners.

You watch over the Church for you are its Mother. You watch over each of your Children. From God, you obtain for us, all the graces that are symbolized by the rays of light which radiate from your open hands, and the only condition that you demand of us is that we approach with the conficence, the hardiness, and the simplicity of a child. And it is thus that you bring before us your Divine Son.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.