
സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുനാൾ ദിനം ഒക്ടോബർ 18നു തിരുസഭ ആഘോഷിക്കുന്നു.വിശുദ്ധ പൗലോസിന്റെ ശിഷ്യനായിരുന്ന ലൂക്കാ ഒരു വൈദ്യനായിരുന്നു എന്നാണ് പാരമ്പര്യം. പരിശുദ്ധ കന്യകാ മറിയത്തെപ്പറ്റി ഏറ്റവും ആഴത്തിൽ ചിത്രികരിച്ചിരിക്കുന്ന സുവിശേഷകനും ലൂക്കാ തന്നെയാണ്. പ്രിയ സുവിശേഷകന്റെ തിരുനാൾ ദിനത്തിൽ നൽകുന്ന അഞ്ച് പാഠങ്ങൾ നമുക്കു മനസ്സിലാക്കാം
1. ആഴമായ സ്നേഹം അഭ്യസിക്കുക (Exercise deep love )
സ്നേഹം (Love) ലൂക്കായുടെ സുവിശേഷം ദൈവസ്നേഹത്തിന്റെപ്രതിബിംബമാണ് . എല്ലാവർക്കുവേണ്ടി വെളിവാക്കപ്പെട്ട -പ്രത്യേകിച്ച് പാവപ്പെട്ടവർ, പാപികൾ, സമൂഹം മറന്നു കളഞ്ഞവർ – ദൈവസ്നേഹത്തെ ലൂക്കാ അക്ഷരങ്ങളിലൂടെ വരച്ചുകാണിക്കുന്നു. പ്രേഷിതദൗത്യം ആരംഭിക്കുന്നത് സ്നേഹത്തിലാണ്. അതായത് സഹിക്കുന്നവരെ മനസ്സിലാക്കുന്ന മുറിവേറ്റവരെ സുഖപ്പെടുത്തുന്ന നഷ്ടപ്പെട്ടവനു സ്വാഗതം ഓതുന്ന സ്നേഹത്തിൽ.
2. ശ്രദ്ധയോടെ കേൾക്കുക (Listen Carefully)
സംസാരിക്കുന്നതിനുമുമ്പേ നല്ല കേൾവിക്കാരാവുക. ശിഷ്യൻ ആദ്യം പ്രാർത്ഥനയിൽ ദൈവസ്വരം കേൾക്കുന്നവതായിരിക്കണം. പ്രഘോഷണം രണ്ടാമതു വരുന്നതാണ്.
3. വിശ്വസ്തതയോടെ അധ്വാനിക്കുക (Labour Faithfully)
ക്രിസ്തീയ ശിഷ്യത്വം ഒരു സുഖജീവിതമല്ല അതൊരു ആത്മസമർപ്പണമാണ്.ദൈവരാജ്യത്തിന്റെ സുവിശേഷത്തിൻ്റെ വേലക്കാരായിആണ് ദൈവം നമ്മെ അയക്കുന്നത്. അതിനൽ അവന്റെ അനുയായികൾ ജീവിതലാളിത്യവും പ്രത്യാശയും തീഷ്ണതയുമുള്ള വിശ്വസ്ത സേവകരായിരിക്കണം.
4. ധൈര്യപൂർവം പ്രകാശം തെളിയിക്കുക (Shine light boldly)
ലൂക്കാ എന്ന പേരിന്റെ അർത്ഥം പ്രകാശം കൊണ്ടുവരുന്നവൻ എന്നാണ്.
ലൂക്കാ ഈശോയെ ജനതകളുടെ പ്രകാശമായി അവതരിപ്പിക്കുന്നു. ക്രിസ്തുശിഷ്യർ അവന്റെ മാതൃക പിൻചെന്ന് സാക്ഷ്യജീവിതം വഴി ക്രിസ്തുവാകുന്ന പ്രകാശത്തെ തെളിയിക്കുക.
5. ജീവൻ സമൃദ്ധമായി നൽകുക (Give Life Abundantly)
വൈദ്യനായിരുന്ന ലൂക്കാ സുവിശേഷകനു ജീവൻ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായിരുന്നു. ഈശോയുടെ ഈ ഭൂമിയിലെ വാക്കുകളും പ്രവർത്തികളും സന്ദേശങ്ങളും ജീവനും സമാധാനവും അതിന്റെ സമ്പൂർണ്ണതയിൽ മനുഷ്യവംശത്തിനു ലഭിക്കുന്നതിനു വേണ്ടിയായിരുന്നു.
വി. ലൂക്കാ നമുക്കു നൽകുന്ന ജീവിതപാഠങ്ങൾ സ്വന്തമാക്കി നല്ല ക്രിസ്തുശിഷ്യരായി നമുക്കുമാറാം
ഫാ. ജയ്സൺ കുന്നേൽ mcbs




