കുട്ടികളെ പഠിപ്പിക്കാവുന്ന അഞ്ച് ബൈബിൾ വചനങ്ങൾ

‘ചുട്ടയിലെ ശീലം ചുടലവരെ’ എന്നാണല്ലോ. അതായത്, ചെറുപ്പത്തിൽ കുഞ്ഞുങ്ങൾ എന്ത് പഠിക്കുന്നുവോ അത് അവസാനകാലം വരെ അവരുടെ ഉള്ളിൽ നിൽക്കും. ക്രൈസ്തവരായ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ക്രിസ്തീയവിശ്വാസത്തിന്റെ ആദ്യത്തേതും അടിസ്ഥാനവുമായ പാഠങ്ങൾ പകർന്നുകൊടുക്കേണ്ട സമയമാണ് കുട്ടികളുടെ ബാല്യകാലം. ബാല്യകാലത്തിൽ നാം കുഞ്ഞുങ്ങളുടെ ഉള്ളിൽ നിക്ഷേപിക്കുന്ന വിശ്വാസത്തിന്റെ വിത്തുകളാണ് ഭാവിയിൽ അവരെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നത്.

അതിനാൽ കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിൽ തന്നെ ശരിയായ വിശ്വാസം പകർന്നുനൽകാം. അതിന് മാതാപിതാക്കളെ സഹായിക്കുന്ന ഒന്നാണ്, മക്കൾക്ക് മനസ്സിലാക്കുന്നതും പഠിക്കാൻ എളുപ്പമുള്ളതുമായ വചനങ്ങൾ അവരെ പഠിപ്പിക്കുക എന്നത്. ലളിതവും മനോഹരവുമായ അനേകം വചനങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. അത് വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കുമ്പോൾ അവരുടെ ഹൃദയത്തിൽ അവ ആഴത്തിൽ പതിയുകയും ജീവിതത്തിലുടനീളം ദൈവവിചാരത്തിലും ദൈവാശ്രയബോധത്തിലും വളരാൻ അവരെ സഹായിക്കുകയും ചെയ്യും. അത്തരത്തിൽ കുട്ടികൾക്ക് ഓർത്തിരിക്കാൻ കഴിയുന്ന വളരെ ലളിതമായ ഏതാനും വചനങ്ങൾ ചുവടെ ചേർക്കുന്നു.

1. “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാൻ എനിക്ക് സാധിക്കും” (ഫിലി. 4:13).

2. “എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല” (ഏശയ്യാ 40:31).

3. “മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്. കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻ സുരക്ഷിതനത്രേ” (സുഭാ. 29:25).

4. “ശക്തനും ധീരനുമായിരിക്കണം എന്നും ഭയപ്പെടുകയോ, പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും” (ജോഷ്വ 1:9).

5. “കർത്താവ് എന്റെ പ്രത്യാശയും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം” (സങ്കീ. 27:1).

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.