
പരമ്പരാഗതമായി ജപമാലയ്ക്കായി സമർപ്പിച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. അമേരിക്കയിലെ ഏക അംഗീകൃത മരിയൻ പ്രത്യക്ഷീകരണ തിരുനാൾ ദിനമാണ് ‘ഔവർ ലേഡി ഓഫ് ചാമ്പ്യന്റെ’ തിരുനാൾ ദിനമായ ഒക്ടോബർ ഒമ്പത്.
2023-ൽ ആണ് ഈ തിരുനാൾ ദിനം ലിറ്റർജിക്കൽ ആരാധനാക്രമമായി അംഗീകരിച്ചത്. എല്ലാ വർഷവും ഒക്ടോബർ ഒമ്പതിന് ‘ഔവർ ലേഡി ഓഫ് ചാമ്പ്യന്റെ’ തിരുനാളിനോട് അനുബന്ധിച്ച് തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കാൻ അധികാരമുണ്ടെന്ന് ബിഷപ്പ് റിക്കൻ പ്രഖ്യാപിച്ചു. അമേരിക്കയിൽ പ്രത്യേകിച്ച് വിസ്കോൺസിനിലെ ഗ്രീൻ ബേയ്ക്കടുത്തുള്ള ചാമ്പ്യൻ ദേവാലയം ദേശീയ തീർഥാടനാലയമാണ്.
ഔവർ ലേഡി ഓഫ് ചാമ്പ്യൻ
1859-ഒക്ടോബർ ഒമ്പതിന് സി. അഡെലെ ബ്രൈസ് ‘വെളുത്ത വസ്ത്രം ധരിച്ച’ ഒരു സ്ത്രീയെ കണ്ടു, അവർ പിന്നീട് താൻ ‘സ്വർഗ്ഗത്തിന്റെ രാജ്ഞി’ ആണെന്ന് വെളിപ്പെടുത്തി. ഈ മരിയൻ പ്രത്യക്ഷീകരണവുമായി നിരവധി അത്ഭുതങ്ങൾ ബന്ധപ്പെട്ടിരുന്നുവെങ്കിലും 2010-വരെ പ്രാദേശിക ബിഷപ്പ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. ബിഷപ്പുമാരുടെ പ്ലീനറി അസംബ്ലിയിൽ, യു. എസ്. മെത്രാന്മാർ സി. അഡെലെ ബ്രൈസിന്റെ നാമകരണ നടപടികൾക്കുള്ള അനുമതി നൽകി.



