ലത്തീൻ ഒക്ടോബർ 10 ലൂക്കാ 11: 27-28 മഹത്തായ ഭാഗ്യം

“അവന്‍ പറഞ്ഞു: ദൈവവചനം കേട്ട്‌ അത് പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍” (ലൂക്കാ 11:28).

മറിയം യേശുവിനെ രണ്ടുവിധത്തിൽ തന്നിൽ വഹിച്ചു; ഉദരത്തിലും ഹൃദയത്തിലും.  അല്ലെങ്കിൽ മറിയത്തിന്റെ ശാരീരിക-ആത്മീയ മാതൃത്വം. മറിയത്തിന്റെ മഹത്വം യേശുവിനെ ഉദരത്തിൽ വഹിച്ചതിലൂടെയുള്ള ശാരീരിക മാതൃത്വമല്ല, മറിച്ച് ‘ഇതാ, കർത്താവിന്റെ ദാസി’ എന്നുപറഞ്ഞ് വചനത്തെ ഹൃദയത്തിൽ വഹിച്ച ആത്മീയമാതൃത്വമാണ്.

മറിയത്തെപ്പോലെ വചനത്തെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ നാമും ഭാഗ്യം (Blessedness) ഉള്ളവരാകുന്നു. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.