പാലാ രൂപതയുടെ പ്രഖ്യാപനം ജീവന്റെ മഹത്വം ഉയർത്തിക്കാട്ടുന്നത്: കത്തോലിക്കാ കോൺഗ്രസ്

കുടുംബ വർഷാചരണത്തിന്റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുബങ്ങൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജീവന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുന്നതാണെന്നും പദ്ധതിയെ കത്തോലിക്കാ കോൺഗ്രസ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ് എന്ന ക്രൈസ്തവീകമായ കാഴ്ചപ്പാടിനൊപ്പം ഓരോ കുഞ്ഞിനും ജന്മം നൽകുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാപിതാക്കൾ പങ്കാളികളാവുകയാണെന്ന ദർശനം കൂടി സമൂഹത്തിന് നല്കുന്നതാണ് പ്രഖ്യാപനം.

കത്തോലിക്കാ സഭ ആരംഭകാലം മുതൽ സമൂഹത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടി ചെയ്തുവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ് പാലാ രൂപതയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമപദ്ധതികൾ. ഇത് വിവാദമാക്കാനുള്ള ചില തത്പരക്ഷികളുടെ ഗൂഢശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണം. സഭയുടെ പ്രഖ്യാപിത പഠനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.