വ്യക്തികളെ തരംതാഴ്ത്തി സംസാരിക്കാതെ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യൂ: കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍

കത്തോലിക്കാ സഭ നേരിടുന്ന അടിസ്ഥാനപരമായ വിഷയങ്ങളെക്കുറിച്ച് തുറന്നതും സത്യസന്ധവുമായ ചര്‍ച്ചയാണ് കത്തോലിക്കര്‍ നടത്തേണ്ടതെന്നും അതിനു പകരമായി കത്തോലിക്കര്‍ പരസ്പരം തരംതാഴ്ത്തി സംസാരിക്കുകയല്ല വേണ്ടതെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍.

“സഭ നേരിടുന്ന പലതരം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. അവയിലൊരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല. പക്ഷേ വ്യക്തിപരമായ രീതിയില്‍ തരംതാഴ്ത്തലുകള്‍ നടത്തുന്നത് ശരിയല്ല” – ഒരു അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പെല്‍ വ്യക്തമാക്കി.

“എല്ലാവര്‍ക്കും സത്യത്തിനു വേണ്ടിയുള്ള അവകാശമുണ്ട്. പ്രമാണങ്ങളെ പിന്തുടരേണ്ടത് നമ്മുടെ ആവശ്യമാണ്. ക്രിസ്തു പഠിപ്പിച്ചതാണ് നാം പരിശീലിക്കേണ്ടത്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി. ജോണ്‍ പോള്‍ രണ്ടാമന്റെ പ്രബോധനങ്ങള്‍ നല്ലൊരു മറുമരുന്നായിരുന്നുവെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ദയയും കരുണയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വലിയ ഗുണമെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.