കർദ്ദിനാൾ ഫ്രാൻസിസ്കോ അൽവാരസ് മാർട്ടിനെസ് അന്തരിച്ചു

സ്പെയിനിലെ ടോളിഡോ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രാൻസിസ്കോ അൽവാരസ് മാർട്ടിനെസ് അന്തരിച്ചു. 96 വയസായിരുന്നു അദ്ദേഹത്തിന്. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കർദ്ദിനാൾ അൽവാരസ് മാർട്ടിനെസിന്റെ മരണത്തോടെ, കർദ്ദിനാളുമാരുടെ സംഘത്തിൽ ഇനി 214 പേരാണ് ഉൾപ്പെടുന്നത്. അവരിൽ 120 പേർ മാർപാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഉള്ളവരും 94 പേർ അല്ലാത്തവരുമാണ്.

1925 ജൂലൈ 14 -ന് സ്പെയിനിലെ സാന്താ യൂലാലിയ ഡി ഫെറോനെസ് ലാനേറയിലാണ് കർദ്ദിനാൾ ഫ്രാൻസിസ്കോ അൽവാരസ് മാർട്ടിനെസ് ജനിച്ചത്. 1950 ജൂൺ 11 -ന് ഒവിഡോ അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 1973 ഏപ്രിൽ 13 -ന് അദ്ദേഹം ടാരാസോണയിലെ ബിഷപ്പായി നിയമിതനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.