കോവിഡ് ബാധിച്ച് കർദ്ദിനാൾ ആഞ്ചലോ ബാഗ്നാസ്‌കോ ആശുപത്രിയിൽ

ബുഡാപെസ്റ്റിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ സംബന്ധിച്ച ശേഷം തിരിച്ചെത്തിയ കർദ്ദിനാൾ ആഞ്ചലോ ബാഗ്നാസ്‌കോയെ കോവിഡ് -19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 78 -കാരനായ കർദ്ദിനാൾ വാക്‌സിൻ സ്വീകരിച്ചതാണ്.

ഹംഗറിയിൽ നിന്ന് ഇറ്റലിയിൽ തിരിച്ചെത്തിയ അദ്ദേഹത്തെ കോവിഡ് രോഗബാധയെ തുടർന്ന് സെപ്റ്റംബർ 28 -നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർദ്ദിനാൾ ബാഗ്നാസ്‌കോ യൂറോപ്പിന്റെ ബിഷപ്പ് കോൺഫറൻസിന്റെ (CCEE) പ്രസിഡന്റും മുമ്പ് 2007 മുതൽ 2017 വരെ ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.