മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് മലയാളത്തിന്‍റെ മധുരഗാനം

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ മലയാളത്തിലും ഗാനം ഉയരും. വിശുദ്ധ പ്രഖ്യാപന ചടങ്ങുകളുടെ പ്രാരംഭമായുള്ള പ്രദക്ഷിണ സമയത്താണ് മലയാള ഗാനം ആലപിക്കുക. 10 വൈദികരും 15 സിസ്റ്റർമാരും 10 കുട്ടികളും യുവതീ-യുവാക്കളും മുതിർന്നവരുമായി 30 പേരുൾപ്പെടെ 65 അംഗ ഗായകസംഘമാണ് ഗാനം ആലപിക്കുന്നത്.

ക്വയറിന്‍റെ ചുമതല നിർവ്വഹിക്കുന്നത് ഫാ. ബിനോജ് മുളവരിക്കലാണ് . രണ്ട് മലയാള ഗാനങ്ങളാണ് ആലപിക്കുക. അതിൽ പ്രധാനം “ഭാരത സഭതൻ പ്രഭയാം കേരള മണ്ണിൻ കൃപയാം..” എന്ന ഗാനമാണ്. ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത് ഫാ. ബിനോജ് മുളവരിക്കലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.