ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ശബ്ദമുയർത്തി കനേഡിയൻ ജസ്യൂട്ട് വൈദികർ

കാനഡയിലെ ജെസ്യൂട്ടുകൾ ലോകമെമ്പാടുമുള്ള വൈദികരോട് ചേർന്നുകൊണ്ട് 83 കാരനായ ഇന്ത്യൻ ജെസ്യൂട്ടും മനുഷ്യാവകാശ സംരക്ഷകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ള ഇദ്ദേഹത്തെ ജാമ്യം പോലും നിഷേധിച്ചുകൊണ്ട് തടവിൽ പാർപ്പിക്കുന്നത് അങ്ങേയറ്റം നീതി നിഷേധമാണെന്നു ജസ്യൂട്ട് വൈദികർ ചൂണ്ടിക്കാട്ടി.

“ഫാ. സ്റ്റാന്‍ അത്ഭുതകരമായ ഒരു മനുഷ്യനാണ്. പാവങ്ങളോട് വളരെയധികം താല്പര്യം പുലർത്തിയിരുന്ന വ്യക്തി. അദ്ദേഹം കിഴക്കൻ ഇന്ത്യയിലെ തദ്ദേശവാസികളുടെ ഭൂമി അവകാശങ്ങൾക്കായി അഞ്ച് പതിറ്റാണ്ടായി വാദിച്ചു. സമയബന്ധിതമായി വിചാരണ നടത്താതെ ജയിലിലടച്ച മൂവായിരത്തിലധികം ആദിവാസി ഗ്രാമീണർക്കുവേണ്ടി 2018 -ൽ അദ്ദേഹം പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.” -കാനഡയിലെ ജെസ്യൂട്ട് പ്രവിശ്യാ മേധാവി ഫാദർ എറിക് ഒലാന്റ് പറഞ്ഞു.

കനേഡിയൻ ജെസ്യൂട്ടുകൾക്കും ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ട്; കാനഡക്കാർ വടക്കൻ നഗരമായ ഡാർജിലിംഗിലും നേപ്പാളിലെ ഹിമാലയത്തിലും തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം ഇന്ത്യൻ ജെസ്യൂട്ടുകൾ പലപ്പോഴും കാനഡയിൽ പഠിക്കുകയും ചെയ്യുന്നു.

“നീതി നിലനിൽക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു, ന്യായമായ വിചാരണയ്ക്ക് ശേഷം ഫാദർ സ്റ്റാൻ ഉടൻ മോചിപ്പിക്കപ്പെടും. അദ്ദേഹത്തിൻറെ വക്കീൽ എത്രയും വേഗം ജാമ്യം ലഭിക്കുന്നതിനായുള്ള പരിശ്രമത്തിലാണ്”- ഫാ. ഡിസൂസ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.