ഈസ്റ്റർ ദിനത്തിൽ കംബോഡിയയിൽ നിന്ന് മുന്നൂറോളം ആളുകൾ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക്

ഈശോയുടെ ഉയിർപ്പുതിരുനാളിനോട് അനുബന്ധിച്ച് കംബോഡിയയില്‍ നിന്ന് മുന്നൂറോളം ആളുകൾ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് ചേരും. മാമ്മോദീസ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി നാളെ ആ പുണ്യ നിമിഷത്തിനായുള്ള ഒരുക്കത്തിലാണ് ഇവർ.

കത്തോലിക്ക വിശ്വാസികൾ വളരെ കുറച്ചു മാത്രമുള്ള ഈ രാജ്യത്തിൽ ഈസ്റ്റർ ദിവസം 294 പേരാണ് മാമ്മോദീസ സ്വീകരിക്കുന്നത്. “മാമ്മോദിസ സ്വീകരിക്കാൻ ആളുകൾ മുന്നോട്ടുവന്നത് മനുഷ്യനെക്കാളും ദൈവത്തിന്റെ പ്രവർത്തിയാണ്. ഒരുപാട് ശക്തമായ സമൂഹമല്ലെങ്കിലും വിശ്വാസികളായ എല്ലാവരും അപ്പസ്തോലന്മാരാണ്.” മോൺസിഞ്ഞോർ ഒലിവർ മൈക്കിൾ മേരി ഷ്മിറ്റൂസ്ലർ വ്യക്തമാക്കി.

ഇവർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈസ്റ്റർ ദിനത്തിൽ ധാരാളം ആളുകൾ മാമ്മോദീസാ സ്വീകരിച്ചു ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കടന്നുവരുന്നുണ്ട്.