ചിത്രശലഭം 

പ്രഭാതത്തിൽ പുഷ്പങ്ങൾ
തട്ടിയുണർത്തുന്നവൻ
തേൻ നുകരുവാൻ
മൂളിപ്പാട്ടും പാടി വട്ടമിട്ടു പറക്കുന്നവൻ
തേനിന്റെ മത്തതിനാൽ കറങ്ങി നടന്ന്
അവസാനം പുതുമ്പൊടി മോഷ്ടിച്ച് മടങ്ങുന്നവൻ

പ്രഭാതം മുതൽ പ്രദോഷം  വരെ
അവൻ യാത്രയിലാണ്
എത്ര എത്ര പുഷ്പങ്ങൾ അവനെ കാത്തിരുന്ന്.
എത്രയെത്ര രാവുകൾ അവനെ പ്രേതിഷിച്ചു.
പഴയ പൂവും, ഇരുണ്ട രാത്രിയും കടന്നു പോകും.

പുതിയ പുലരിയും സുഗന്ധം പരത്തുന്ന പുഷ്പവവും കടന്നു വരും
അവയും പ്രതീക്ഷയോടെ കാത്തിരിക്കും.
കാരണം ചിലരുടെ സ്പർശനവും, സാന്നിദ്ധ്യവും ഒരുകാലം മുഴുവൻ മറക്കാതിരിക്കുവാനുതകുന്നതാണ്

നമുക്ക് സ്വയം പരിചിന്തനം നടത്താം. നമ്മുടെ ജീവിതം ഒരു പുവിനെയെങ്കിലും തൊട്ടുണർത്തുന്നുണ്ടോ? ഇല്ലെങ്കിൽ പ്രയത്നിക്കാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.