ദിവ്യകാരുണ ആരാധനയുടെ ബട്ടർഫ്ലൈ ഇഫക്ട്

ഒരു വ്യക്തി ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിക്കുമ്പോൾ ആ വ്യക്തിയിലും അദ്ദേഹത്തിന്റെ ചുറ്റുപാടുകളിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു നിത്യാരാധന ചാപ്പൽ തുറക്കുമ്പോൾ അതിന്റെ സമീപ പ്രദേശങ്ങൾ രൂപാന്തരപ്പെടുന്നു. ഇതിനെ ബട്ടർഫ്ലൈ ഇഫക്ട് (butterfly effect) എന്നു വേണമെങ്കിൽ നമുക്കു വിളിക്കാം. ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരു ചിത്രശലഭത്തിന്റെ ചിറകിന്റെ ചെറിയ ചലനത്തിനു പോലും ലോകത്ത് എവിടെയെങ്കിലും ആയിരം പതിനായിരം മൈലുകൾക്കപ്പുറം കാലാവസ്ഥയിലോ കാറ്റിലോ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിയും.

സ്പെയിനിലെ ബാർസിലോണയ്ക്കടുത്തു ബാഡലോണ എന്ന സ്ഥലത്തുള്ള നിത്യാരാധന ചാപ്പലിലെ സംഘാടകയാണ് ഇസബെൽ പൂയിങ്ങ് എന്ന വനിത.ഒരു വലിയ കുടുംബത്തിന്റെ നാഥയായ അവൾ ഉത്തരവാദിത്വ നിർവ്വഹണത്തോടൊപ്പം ദിവ്യകാരുണ്യ ഈശോയൊടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്നു.
ദിവ്യകാരുണ്യ ഈശോ ഈ സമീപ പ്രദേശങ്ങളിൽ ആത്മാക്കളിൽ, പ്രപഞ്ചം മുഴുവനിലും പ്രവർത്തിക്കുന്നു. ധാരാളം ജനങ്ങൾ ആ സന്നിധിയിൽ സമാധാനം കണ്ടെത്തുന്നു.” ഇസബെൽ പറയുന്നു.

“ആരാധകർ ജീവിതത്തിൽ വലിയ സമാധാനവും പ്രശാന്തതയും കണ്ടെത്തുന്നു. യേശുവിന്റെ അടുക്കൽ പോകുന്നു വഴി അവരുടെ ഹൃദയങ്ങളുടെ മുറിവുകൾ സൗഖ്യപ്പെടുന്നു.”

“ആരാധനയ്ക്കു വരുന്നവർ നല്ല വരാകുമ്പോൾ, പ്രശാന്തത അനുഭവിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ടവരിൽ മാറ്റങ്ങൾ വരുന്നു. നിങ്ങൾ അവരുടെ വീടുകൾ ശ്രദ്ധിക്കുവിൻ, ദൈവത്തിനു അവർ പ്രാധാന്യം നൽകുമ്പോൾ അവരുടെയും അവരുടെ ചുറ്റമുള്ളവരുടെയും ജീവിതം മനോഹരമാകുന്നു.
മാറ്റം സാവധാനമാണെങ്കിലും തീർച്ചയായും സംഭവിക്കും, കാരണം ദൈവസാന്നിധ്യം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സാന്നിധ്യമാണ്”

“മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്തിൽ കഴിയുന്നവർ, ഗുരുതരമായ കുടുംബ പ്രശ്നങ്ങളാൽ വലയുന്നവർ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ഒരു മണിക്കൂർ ചിലവഴിക്കുമ്പോൾ പ്രകടമായ മാറ്റങ്ങൾ ദർശിക്കുന്നു. ദാമ്പത്യ പ്രശ്നങ്ങളാൽ ഒത്തു പോകാൻ ബുദ്ധിമുട്ടുന്ന ദമ്പതിമാർക്കു ഉത്തമ ഔഷധമാണ് ദിവ്യകാരുണ്യം. ആത്മാവിന്റെ രോഗങ്ങളിൽ സൗഖ്യം നൽകുന്ന ഔഷധമാണ് ദിവ്യകാരുണ്യം .ആരാധനക്കെത്തുന്നവരിൽ ആത്മീയ സന്തോഷത്തിന്റെ നിറവ് ഞാൻ എന്നും കാണുന്നതാണ്.” ഇസബെൽ സാക്ഷ്യപ്പെടുത്തുന്നു.

ബാഡലോണായിലെ ദിവ്യകാരുണ്യാ ആരാധനാലയത്തിലേക്കു ക്രൈസ്തവ വിശ്വാസികൾ മാത്രമല്ല സമൂഹത്തിലെ വിവിധ തുറകകളിലും മതവിശ്വാസത്തിലും പെട്ടവർ ഇവിടേക്കു കടന്നു വരുന്നു കാരണം ദിവ്യകാരുണ്യ യേശു അവർക്കു സമാധാനവും സ്വസ്ഥതയും പകരുന്ന സത്യമാണ്. ചിലർക്കു ഇതു പരിപൂർണ്ണ സാതന്ത്ര്യം ലഭിക്കുന്ന ഇടമാണ്.

ലാറ്റിൻ അമേരിക്കയിലുടനീളം ദിവ്യകാരുണ്യ ആരാധനാ ചാപ്പലുകൾ ആരംഭിക്കാൻ അക്ഷീണം പ്രയ്നിക്കുന്ന വ്യക്തിയാണ് ഫാ: പട്രീസിയോ ഹിലേമാൻ, അദ്ദേഹം ദിവ്യകാരുണ്യത്തിന്റെ ബട്ടർഫ്ലൈ ഇഫക്ടിന്റെ ഒരു ഉദാഹരണം പങ്കുവയ്ക്കുന്നു. മെക്സിക്കോയിലുള്ള യുവാരെസ് സിറ്റി (Ciudad Juárez) യിൽ 2010 ൽ 3,766 കൊലപാതകങ്ങളാണ് നടന്നത് എന്നാൽ അവിടെ ഫാ: ഹിലേമൻ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു, തൽഫലമായി കുറ്റകൃത്യങ്ങളിൽ കാര്യമായ വ്യത്യാസം വന്നു, 2015ൽ കൊലപാതകങ്ങളുടെ എണ്ണം 265 ആയി കുറഞ്ഞു. ഇതിന്റെ രഹസ്യമന്ത്രം ഫാ: പട്രീസിയോ ഹിലേമാൻ പങ്കു വയ്ക്കുന്നു: “ഒരു ഇടവക രാവും പകലും ദൈവത്തെ ആരാധിക്കുമ്പോൾ നഗരം രൂപാന്തരപ്പെടുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.