ബ്രസീലിന് താങ്ങായി ടോക്കിയോ ഒളിമ്പിക്സ് കമ്മിറ്റി

2021 -ൽ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക് ഗെയിംസിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ബ്രസീലിയൻ ഒളിമ്പിക് കമ്മിറ്റി റിയോ ഡി ജനീറോ അതിരൂപതയ്ക്ക് 20 ടൺ ഭക്ഷണ സാധനങ്ങൾ സംഭാവന നൽകി. 1000 ഭക്ഷ്യവസ്തുക്കളുടെ കിറ്റാണ് രൂപതയിലെ പാവങ്ങൾക്കായി കൈമാറിയത്.

ഒളിമ്പിക് പ്രസ്ഥാനം മനുഷ്യന്റെ അന്തസ്സിനെ മാനിക്കുകയും സഹായിക്കുകയും ചെയ്യുന്നു. സാമൂഹികമായ പ്രതിസന്ധികളിൽ, ദുർബലമായ സാഹചര്യങ്ങളിൽ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുവാനും വിശപ്പിനെ പ്രതിരോധിക്കുവാനും ഈ മൂവ്മെന്റ് സഹായിക്കുന്നു എന്ന് പ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് പൗലോ വെളിപ്പെടുത്തി. ഏപ്രിൽ 29 -ന് ക്രൈസ്റ്റ് ദി റിഡീമർ ദേവാലയത്തിൽ എത്തിച്ച ഭക്ഷണ പായ്ക്കറ്റുകൾ റെക്ടറായ ഫാ. ഒമർ റപ്പോസോ, റിയോ ഡി ജനീറോയിലെ 200 കമ്മ്യൂണിറ്റികൾക്ക് സേവനം നൽകുന്ന സംഘടന വഴി ആവശ്യക്കാരിലേയ്ക്ക് എത്തിച്ചു.

തങ്ങൾക്കു നൽകിയ സഹായത്തിനു നന്ദി പറഞ്ഞ ഫാ. ഒമർ റപ്പോസോ കായികതാരങ്ങളെ അനുഗ്രഹിക്കുകയും ഓരോദിവസത്തെയും പരിശ്രമങ്ങളിൽ വിജയം കണ്ടെത്തുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.