കോവിഡ് ബാധ: മ്യാന്മറിലെ ബിഷപ്പ് അന്തരിച്ചു

മ്യാന്മറിലെ പാത്തെയിനിലെ കത്തോലിക്കാ ബിഷപ്പ് ജോൺ ഹസ്നെ ഹഗ്‌യി കോവിഡ് ബാധിച്ചു മരണമടഞ്ഞു. 67 -കാരനായ അദ്ദേഹം പ്രമേഹ രോഗബാധിതനായിരുന്നു. മൈനമറിലെ കാത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം ബിഷപ്പിന്റെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ കത്തോലിക്കർക്ക് ധാർമ്മിക പിന്തുണ നൽകി ആത്മീയശക്തിയിലേക്ക് നയിക്കുന്നതിൽ ബിഷപ്പ് ജോൺ വളരെയധികം ശ്രദ്ധിച്ചിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തിൽ ബിഷപ്പുമാർ പറഞ്ഞു.

“അദ്ദേഹം നല്ല പോരാട്ടം നടത്തി. അനുകരിക്കാനുള്ള ഒരു മാതൃക അവശേഷിപ്പിച്ച അദ്ദേഹം തന്റെ ഓട്ടം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിനും സംരക്ഷണ ചുമതല ഏറ്റെടുത്ത എല്ലാവരോടും നന്ദി” – കാതോലിക്കാ ബിഷപ്പ്സ് കോൺഫറൻസിന്റെ അദ്ധ്യക്ഷൻ യാങ്കോണിലെ കർദ്ദിനാൾ ചാൾസ് ബോ പറഞ്ഞു.

മ്യാന്മറിലെ സൈനിക അട്ടിമറിക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയാണ്. ഈ കാലയളവിൽ 2,46,000 ലധികം ആളുകൾക്ക് കോവിഡ് ബാധിച്ചു. വ്യാഴാഴ്ച മാത്രം 6000 കേസുകളും 247 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക അട്ടിമറിക്കു ശേഷം മ്യാന്മറിൽ വാക്‌സിനേഷൻ നടക്കുന്നില്ല. വാക്‌സിനുകൾക്കായി സർക്കാർ മുൻപ് തന്നെ പണം നൽകിയിരുന്നെങ്കിലും ഒന്നും നടക്കുന്നില്ലെന്നും സർക്കാർ മാറിയില്ലായിരുന്നെങ്കിൽ എല്ലാ പൗരന്മാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുവാൻ സാധിക്കുമായിരുന്നു എന്നും ആരോഗ്യപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.