കാഞ്ഞിരപ്പള്ളി ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ ചരമവാര്‍ഷികം ആചരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ ഒന്നാം ചരമവാര്‍ഷികം സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ ആചരിച്ചു.

പാലാ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മാര്‍ മാത്യു അറയ്ക്കല്‍ വചനസന്ദേശം നല്‍കി. മാര്‍ മാത്യു വട്ടക്കുഴി പിതാവിന്റെ ആത്മീയ ദര്‍ശനങ്ങളെ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു. രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നുവെന്നും ലാളിത്യവും കൃത്യനിഷ്ഠയും തീക്ഷ്ണതയും വട്ടക്കുഴി പിതാവിന്റെ ജീവിത മുദ്രയായിരുന്നുവെന്നും മാര്‍ മാത്യു അറയ്ക്കല്‍ വചനസന്ദേശത്തില്‍ പറഞ്ഞു.

സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഒപ്പീസ് ചൊല്ലി. മഹാജൂബിലി ഹാളില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുസ്മരണാ പ്രാര്‍ഥന നടത്തി. ചിറക്കടവ് പടനിലം ഇടവകയില്‍മാര്‍ മാത്യു വട്ടക്കുഴിയുടെ ഓര്‍മയ്ക്ക് പണിത വീടിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.