കർദ്ദിനാൾ ന്യൂമാൻ താനൊരു വിശുദ്ധനായതിൽ അതിശയിക്കുന്നുണ്ടാകും: ബ്രിട്ടനിലെ ബിഷപ്പ്

കർദ്ദിനാൾ ന്യൂമാൻ താനൊരു വിശുദ്ധനായതിൽ മറ്റ് ആരെക്കാളും അതിശയിക്കുന്നുണ്ടാകും. കാരണം അദ്ദേഹം തൻ്റെ ജീവിതത്തിൽ വിശുദ്ധജീവിതം സാധാരണ രീതിയിൽ അസാധാരണമാം വിധം ജീവിച്ച വ്യക്തിയാണ്. ബ്രിട്ടനിലെ സെൻറ് ജോൺ ലാറ്ററൻ ബസലിക്കയിൽ കർദ്ദിനാൾ ന്യൂമാൻ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ കൃതഞ്ജതാ ബലിയർപ്പണത്തിനിടെ ബ്രിട്ടൻ ബിഷപ്പ് റോബർട്ട് ബിർനെ പറഞ്ഞു.

“പത്തോൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വലിയ വിശുദ്ധൻ ക്രിസ്തീയ വിശ്വാസത്തിന്റെയും സദ്ഗുണത്തിന്റെയും മാതൃകയും വഴികാട്ടിയുമായി നമ്മുടെ മുൻപിൽ ഉയർത്തപ്പെട്ടിരിക്കുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിലൂടെ സ്വന്തം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയാണ് കർദ്ദിനാൾ ന്യൂമാൻ. എല്ലാവരും അദ്ദേഹത്തെ ഉപേക്ഷിച്ചു. സ്വന്തം സഹോദരി പോലും.” ബിഷപ്പ് ബിർനെ കൂട്ടിചേർത്തു.

വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടതിലൂടെ കർദ്ദിനാൾ ന്യൂമാന്റെ ജീവിതവും സാക്ഷ്യങ്ങളും സാർവ്വത്രിക സഭയ്ക്ക് ദാനമായി ലഭിച്ചതിനെ ഓർത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ബിഷപ്പ് ബിർനെ ഓർമ്മിപ്പിച്ചു.