അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ബൈക്ക് സവാരി

ഒരുകൂട്ടം ഇറ്റാലിയന്‍ ബൈക്ക് യാത്രികരെയാണ് വിശ്രമകാലത്തിന് തൊട്ടുമുമ്പായി ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചത്. അവരോടൊപ്പം KM SOLIDARITY യുടെ പ്രതിനിധികളും ഉണ്ടായിരുന്നു. സ്പാനിഷ് ബൈക്കര്‍മാരുടെ ഒരു സ്‌പെഷ്യല്‍ എജിഒ ആണിത്. ദരിദ്രരെ സഹായിക്കുന്നതിനായി എഞ്ചിനോടുള്ള അവരുടെ അഭിനിവേശം മുതലെടുക്കുന്ന ഒരുകൂട്ടം ആളുകള്‍. മോട്ടോര്‍ സൈക്കിളുകളില്‍ അഞ്ച് ദിവസംകൊണ്ട് 1,850 കിലോമീറ്റര്‍ താണ്ടിയാണ് അവര്‍ സ്‌പെയിനില്‍ നിന്ന് റോമിലെത്തിയത്.

‘ഞങ്ങളുടെ കൈകളും കാലുകളും മുറിവേറ്റിട്ടുണ്ട്, എല്ലാറ്റിനുമുപരിയായി, ഇത് ചൂട് സമയവുമാണ്. ടൊലൊസില്‍ എത്തുന്നതുവരെ വളരെയധികം ചൂട് സഹിക്കേണ്ടി വന്നു. ഇറ്റലിയിലേയ്ക്ക് കടന്നപ്പോഴാകട്ടെ വീണ്ടും അതിഭയങ്കര ചൂട്’ – യാത്രികര്‍ പറയുന്നു.

കൂടിക്കാഴ്ചയില്‍ മാര്‍പ്പാപ്പ അവരുടെ ഹെല്‍മെറ്റിനെ ആശീര്‍വദിച്ചു. ഈ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത് ബിഎംഡബ്ല്യു ആണ്. യാത്രയിലൂടെ ഇവര്‍ സ്വരൂപിക്കുന്ന ഫണ്ടുകള്‍ ജോര്‍ദ്ദാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായിരിക്കും നല്‍കുക. യുദ്ധത്തിനിരയായ ജനങ്ങളെ സംരക്ഷിക്കുന്ന ഫാ. കാര്‍ലോസ് ജാറിന് സഹായമാകാനായി ഇത്തരം യാത്രകള്‍ തുടരാനാണ് ഇവരുടെ അടുത്ത പദ്ധതി.

വരുമാനം അഭയാര്‍ഥികള്‍ക്ക് മാത്രമായി സമര്‍പ്പിക്കുന്നതിനായി വ്യക്തിഗത ചെലവുകള്‍ സ്വയം വഹിച്ചാണ് ബൈക്ക് യാത്രികര്‍ സ്‌പെയിനിലേയ്ക്ക് മടങ്ങുന്നത്. അടുത്ത മോട്ടോര്‍ സൈക്കിള്‍ സാഹസികത വരെ അവര്‍ തങ്ങളുടെ ദിനചര്യയിലേക്ക് മടങ്ങുകയാണ്.