സീറോ മലങ്കര സെപ്റ്റംബർ 10, ലൂക്കാ 14: 1-6 നിന്റെ സ്വന്തം

പ്രധാന കാര്യം നിന്റെ സഹായം ആവശ്യമുളളവന്‍ നിന്റെ സ്വന്തമാണോ എന്നതാണ്. സ്വന്തം മകനാണെങ്കില്‍ രക്ഷപെടുത്താം; മഹോദര രോഗിയാണെങ്കില്‍ അത് സാബത്ത് ലംഘനമാകും.

അവനെ സുഖപ്പെടുത്തുന്നതിലൂടെ നന്മതിന്മകളുടെ സുവര്‍ണ്ണ മാനദണ്ഡമാണ് യേശു നിര്‍ദേശിക്കുന്നത്. ആവശ്യത്തിലുളളവരെയെല്ലാം നിന്റെ സ്വന്തമായി കരുതുക. നിയമവ്യാഖ്യാനം മനുഷ്യോന്മുഖമാക്കാനുളള വഴിയിതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.