സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം വ്യാഴം സെപ്റ്റംബര്‍ 10 ലൂക്കാ 21: 29-38 മുന്നറിയിപ്പുകൾ

അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നുവെന്ന് നമ്മൾ മനസ്സിലാക്കുന്നു. ചുറ്റും സംഭവിക്കുന്നതെല്ലാം നമുക്കു പാഠങ്ങളാണ്. വ്യക്തികളും സാഹചര്യങ്ങളും കാലാവസ്ഥയും രോഗങ്ങളുമെല്ലാം പാഠങ്ങളാണ്. നമ്മുടെ ജീവിതത്തിലും, നമുക്കുചുറ്റും എന്തു സംഭവിക്കുന്നു എന്നല്ല, അവയെ നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഏതിനെയും നമ്മൾ അഭിമുഖീകരിക്കേണ്ടത് ഒറ്റയ്ക്കായിരിക്കരുത്, മറിച്ച് യേശുവിനോടുകൂടി ആയിരിക്കണം. ഒറ്റയ്ക്കാണെങ്കില്‍ പലതും നമ്മെ ഭയപ്പെടുത്തും. യേശുവിനോടുകൂടെ ആണെങ്കില്‍ ധീരതയോടെ നിൽക്കാനുള്ള ശക്തി അവിടുന്ന് നമുക്കു തരും.

ജീവിതമാകുന്ന പുസ്തകം പഠിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർഥിക്കാം. സദാ ജാഗരൂകരായിരിക്കുക എന്നതാണ് പ്രധാനം. എപ്പോഴും എല്ലായിടത്തും ജാഗരൂകരായിരിക്കുക. നമ്മുടെ പ്രാർഥനകൾ കൂടുതൽ ജാഗരൂകരാകാൻ നമ്മെ സഹായിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.