
യേശു തളര്‍വാതരോഗിക്ക് പാപമോചനവും സൗഖ്യവും പ്രദാനം ചെയ്യുന്നത്, അവനെ താഴേയ്ക്കിറക്കുന്നവരുടെ വിശ്വാസം കണ്ടിട്ടാണ് (9:2). സ്‌നേഹിതരുടെ വിശ്വാസപ്രവൃത്തി മൂലമാണ് അവന് സൗഖ്യം കിട്ടുന്നത്. പലരും നമുക്കു ചുറ്റും തളര്‍വാതത്തിലും രോഗത്തിലും കഴിയുന്നതിനു കാരണം നമ്മുടെ വിശ്വാസക്കുറവ് തന്നെയാണ്. മറ്റുള്ളവരുടെ പാപത്തിനും രോഗത്തിനും മുൻപിൽ നമുക്ക് നിഷ്‌കളങ്കരായി കൈ കഴുകാനാവില്ലെന്നു സാരം.




