ലെയോ പാപ്പയുടെ സാന്നിധ്യത്തിൽ പരിശുദ്ധ അമ്മയ്ക്ക് കണ്ണീരോടെ ആദരമർപ്പിച്ച് പെറൂവിയൻ നർത്തകി

​പെറുവിലെ കുസ്കോയിൽ ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുത്ത വിശ്വാസികളുടെ സംഗമവേദിയിൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയും നന്ദിയും കണ്ണീരോടെ പങ്കുവച്ച് പെറൂവിയൻ നാടോടി നർത്തകി കാതറിൻ കോർഡോവ. നവംബർ 15 -ന് സാക്സായ്വാമനിൽ നടന്ന സംഗമത്തിനിടയിലാണ് അമലോദ്ഭവ മാതാവ് തന്റെ ജീവിതത്തിൽ ചെയ്ത അദ്ഭുതങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് കാതറിൻ വികാരാധീനയായത്.

​”എന്റെ ജീവിതത്തിൽ മാതാവ് ചെയ്ത നിരവധി അദ്ഭുതങ്ങളെ പ്രതി ഞാൻ നന്ദി പറയുന്നു. പരിശുദ്ധ അമ്മ എന്റെ സ്വന്തം അമ്മയാണ്; ഞാൻ അത്രയധികം അമ്മയെ സ്നേഹിക്കുന്നു”- കാതറിൻ പറഞ്ഞു. ദൈവത്തോടുള്ള സ്നേഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും മാതാവിനോടുള്ള ഭക്തി തന്നെ ദൈവത്തോട് കൂടുതൽ അടുപ്പിച്ചെന്നും യുവതി കൂട്ടിച്ചേർത്തു. തന്റെ ജന്മനാടായ അക്കോമയോ പ്രവിശ്യയിൽ നിന്നുള്ള പരമ്പരാഗത ‘കൊയാച്ച’ (Coyacha) നാടോടി നൃത്തം പരിശുദ്ധ അമ്മയ്ക്കുള്ള നന്ദിപ്രകാശനമായി താൻ സമർപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

സംഗീതവും നൃത്തവും പരമ്പരാഗത ആഘോഷങ്ങളും കുടുംബങ്ങളുടെ വിശ്വാസത്തെയും മാതാവിനോടുള്ള ഭക്തിയെയും പ്രകടിപ്പിക്കുന്ന ജീവസ്സുറ്റ മാധ്യമങ്ങളാണെന്ന മാർപാപ്പയുടെ സന്ദേശത്തിന് അടിവരയിടുന്നതായിരുന്നു കാതറിന്റെ വാക്കുകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.