
കൈ ശോഷിച്ചവനെ കര്‍ത്താവ് സുഖപ്പെടുത്തിയെന്ന് വായിക്കുമ്പോള്‍ ആ കൈയോടൊപ്പം സുഖപ്പെട്ട അയാളിലെ മറ്റു മേഖലകളെയും തിരിച്ചറിയുന്നുണ്ട്; ഒപ്പം സൗഖ്യമാക്കപ്പെടാതെ പോയ ഫരിസേയ-നിയമജ്ഞ പ്രഭൃതികളുടെ രോഗാതുരമായ മനസ്സിന്റെ വൈകൃത്യങ്ങളെയും. എഴുന്നേറ്റ് നടുവിലേക്ക് നീക്കിനിർത്തപ്പെട്ട (നിവര്‍ന്ന്) ആ പാവപ്പെട്ടവനും, വെറുപ്പിന്റെ രോഷപ്രകടനങ്ങളിലേക്ക് ‘ശോഷിക്ക’പ്പെട്ട് പിന്നിലേക്ക് സ്വയം പതുങ്ങിയ ഫരിസേയപ്രമുഖരും നല്ലൊരു ധ്യാനവിഷയം തന്നെ.




