
സ്വന്തം ജന്മത്തെ ദൈവം കനിഞ്ഞുനല്‍കിയ ഒരു ഭാഗ്യമായി കരുതുക. ഇവിടെ നമ്മള്‍ കാണുന്നതും സംഭവിക്കുന്നതും, അറിയുന്നതും അനുഭവിക്കുന്നതും കേള്‍ക്കുന്നതുമൊക്കെ ദൈവം അനുവദിക്കുന്നതുകൊണ്ടാണ് എന്ന് അംഗീകരിച്ച് അവിടുത്തേക്ക് നന്ദി പറയുക. ജീവിക്കാൻ ആഗ്രഹിച്ചിട്ടും മരണത്തിലൂടെ കടന്നുപോയവര്‍ എത്രയോ ഉണ്ട്.




