സീറോ മലങ്കര ഓഗസ്റ്റ് 21 യോഹ. 16: 25-27 സ്‌നേഹബന്ധം

ചോദിച്ചുവാങ്ങാന്‍ പൊതുവെ നമുക്കൊരു മടിയുണ്ട്. പസ്പരബന്ധങ്ങള്‍ ഊഷ്മളമാകണമെങ്കില്‍ സ്വഭാവികമായ ഈ മടിയെ നാം അതിജീവിക്കണം. നിന്റെ പ്രിയനോട്/ നിന്റെ പ്രിയതമയോട് നിനക്ക് ചോദിച്ചുവാങ്ങാന്‍ സാധിക്കണം. അവന്റെ/ അവളുടെ മുമ്പില്‍ നിന്റെ ഉള്ളിന്റെ ആഗ്രഹം വെളിപ്പെടുത്താനാകണം. നൽകുന്നതിന്റെ സന്തോഷം അനുഭവിക്കാന്‍ അവനെ/ അവളെ അനുവദിക്കണം. ചോദിച്ചുവാങ്ങലിലൂടെയും കൊടുക്കലിലൂടെയുമാണ് സ്‌നേഹബന്ധം വളരുകയും സന്തോഷം പൂര്‍ണ്ണമാകുകയും ചെയ്യുന്നതെന്ന സത്യം നീ മറക്കരുത് (16:24).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.