സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ചൊവ്വ സെപ്റ്റംബർ 08 മത്തായി 12: 38-42 നിനവെക്കാർ ഈ തലമുറയെ കുറ്റം വിധിക്കും

“ഗുരോ, നിന്നില്‍ നിന്ന് ഒരു അടയാളം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” (38) എന്നാണ് നിയമജ്ഞരിലും ഫരിസേയരിലുംപെട്ട ചിലര്‍ ഈശോയോടു ചോദിക്കുന്നത്. എല്ലാവരും അടയാളങ്ങൾക്കു പിന്നാലെയാണ്. നമ്മളും പ്രാർഥിക്കുമ്പോൾ അടയാളങ്ങൾ തേടാറുണ്ട്. നമ്മള്‍ തന്നെ ഈശോയുടെ അടയാളമായി മാറുക എന്നതാണ് അതിനുള്ള ഉത്തരം. ഈശോയെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുന്ന പ്രകടമായ അടയാളമായിരിക്കണം ക്രൈസ്തവജീവിതം.

അടയാളമന്വേഷിച്ചു നടക്കാതെ അടയാളമായി മാറാനുള്ള വിളിയാണ് ദൈവം നമുക്കു നല്‍കിയിരിക്കുന്നത്. ജീവിതം തന്നെ വിളക്കായി, ചൂണ്ടുപലകയായി മറ്റൊരു സുവിശേഷമായിത്തീരണം. യോനായുടെ വാക്കുകൾ നിനവെ നിവാസികൾ ദൈവത്തിന്റെ സന്ദേശമായി സ്വീകരിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. അവർ മറ്റ് അടയാളങ്ങൾ അന്വേഷിച്ചില്ല. വിശുദ്ധ കുർബാനയിലും വചനത്തിലും ഈശോയെ കാണുന്നതിനേക്കാളും വലിയ അദ്ഭുതങ്ങൾക്കായി നമ്മൾ കാത്തിരിക്കരുത്. വിശ്വാസരാഹിത്യത്തിന്റെ പേരിൽ ആരും നമ്മെ കുറ്റം വിധിക്കാതിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.