സീറോ മലബാർ കൈത്താക്കാലം നാലാം ശനി ആഗസ്റ്റ് 08 മത്തായി 15: 10-20 അന്ധരെ നയിക്കുന്ന അന്ധരായ മാർഗദർശികൾ

“അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും” (14). ഫരിസേയരെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളാണിത്. അന്ധരായ അവരുടെ പിന്നാലെ നടന്നാല്‍ അനുഗമിക്കുന്നവരും നശിക്കുമെന്ന സന്ദേശമാണ് യേശു ഇവിടെ നല്‍കുന്നത്.

ഇന്നത്തെ നമ്മുടെ സാഹചര്യത്തിലും അനുഗാമികളെ അന്ധകാരത്തിലേക്കു നയിക്കുന്നവരെ നമ്മള്‍ കാണുന്നുണ്ട്. അവരുടെ പിന്നാലെ നടക്കുന്നവരാണോ നമ്മള്‍ എന്ന് ആലോചിക്കണം. അങ്ങനെയുള്ള സാഹചര്യത്തിലൂടെയാണ് നമ്മുടെ സഞ്ചാരമെങ്കില്‍ ഇപ്പോള്‍തന്നെ അത് അവസാനിപ്പിക്കണം. നമ്മെ വെളിച്ചത്തിലേക്കു നയിക്കുന്ന, യഥാര്‍ഥ വെളിച്ചം നമ്മുടെ കൂടെയുണ്ടെന്ന സത്യം നമ്മള്‍ വിസ്മരിക്കരുത്. വെളിച്ചത്തില്‍ നടക്കുന്നവരും വെളിച്ചത്തില്‍ മറ്റുള്ളവരെ നടത്തുന്നവരുമാകണം നമ്മള്‍. നിത്യമാം പ്രകാശമേ, എന്നെ നയിക്കേണമേ എന്ന്  നമുക്ക് പ്രാർഥിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.