സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ഒന്നാം തിങ്കൾ ആഗസ്റ്റ് 31 ലൂക്കാ 23: 33-43 നിന്റെ രാജ്യത്തിൽ എന്നെ ഓർക്കണമേ 

“യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.” യേശുവിനോടുള്ള നല്ല കള്ളന്റെ അര്‍ഥനയും അതിനുള്ള യേശുവിന്റെ മറുപടിയുമാണിത്. യേശുവിന്റെയും നല്ല കള്ളന്റെയും മരണത്തിന്റെ തൊട്ടുമുന്‍പാണ് ഈ സംഭാഷണം സംഭവിക്കുന്നത്‌. എന്നുവച്ചാല്‍, ഏതുനിമിഷവും മാനസാന്തരം സാധ്യമാണ് എന്നർഥം.

നമ്മുടെ ജീവിതത്തിലും നന്മചെയ്യാനും യേശുവിന്റെ മാര്‍ഗത്തിലേക്കു തിരിയാനും സമയം ഒട്ടും വൈകിയിട്ടില്ല. ഇത്രയുംകാലം പാഴായിപ്പോയി എന്നു വിലപിക്കാതെ, ഇപ്പോള്‍ത്തന്നെ യേശുവിലേക്കു തിരിച്ചുവരാന്‍ നമുക്കു സാധിക്കണം. ഓരോ നിമിഷവും വിലപ്പെട്ടതാണ്‌. പാഴാക്കിക്കളയാന്‍ നമുക്കു സമയമില്ല. ഈ നിമിഷംതന്നെ നന്മയിലേക്കു നമുക്കു തിരിയാം. നല്ല കള്ളന്‍, നന്മയിലേക്കു തിരിയാന്‍ നമുക്ക് മാതൃകയാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.