സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം ഞായർ ഒക്ടോബർ 18 ലൂക്കാ 21: 20-28 നിങ്ങളുടെ രക്ഷ അടുത്തിരിക്കുന്നു

പ്രതികാരത്തിന്റെ ദിനങ്ങളെക്കുറിച്ച് യേശു മുന്നറിയിപ്പ് നല്‍കുന്ന വചനഭാഗമാണ് ഇന്ന് നമ്മൾ ധ്യാനിക്കുന്നത്. സഹനത്തിന്റെയും കണ്ണീരിന്റെയും കാലമാണത്‌. വലിയ ദുരിതങ്ങളിലൂടെ ആളുകള്‍ കടന്നുപോകും. വാള്‍മുനയില്‍ പലരും കൊല്ലപ്പെടുകയും പലരും തടവുകാരാക്കപ്പെടുകയും ചെയ്യും. ഭയവും ആകുലതയും ആളുകളില്‍ നിറയും. പക്ഷേ, ഇത്തരം സാഹചര്യങ്ങളിലും യേശുവിന്റെ അനുഗാമികള്‍ ഭയപ്പെടേണ്ടതില്ല. യേശുവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.”

യേശുവിന്റെ ശിഷ്യരെ സംബന്ധിച്ച് എല്ലാ സഹനവും വിമോചനത്തിന്റെ അടയാളമാണ്; രക്ഷയുടെ അടയാളമാണ്. അനുദിന ജീവിതത്തിലും ഈ സന്ദേശം നമ്മള്‍ ജീവിതത്തില്‍ പകര്‍ത്തണം. സഹനങ്ങളെ രക്ഷയുടെ അടയാളമാക്കി നമ്മള്‍ കാണണം. അപ്പോഴേ, ജീവിതത്തില്‍ സന്തോഷവും സമാധാനവും നമുക്ക്  കണ്ടെത്താനാകൂ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.