
“മകനേ, മകളേ നിന്റെ ഹൃദയം എവിടെയാണ്?” എന്ന ഒരു ചോദ്യം ദൈവം നമ്മോടു ചോദിച്ചാല് എന്തായിരിക്കും നമ്മുടെ മറുപടി. “അവരുടെ ഹൃദയം എന്നില് നിന്ന് ഏറെ അകലെയാണ്” എന്ന ഏശയ്യായുടെ പ്രവചനത്തെ ഉദ്ധരിച്ച് യേശു പറയുന്നത്, എന്നെ സംബന്ധിച്ച് എന്തുമാത്രം ശരിയാണ് എന്ന് വ്യക്തിപരമായി ആലോചിച്ച് ഉത്തരം കണ്ടെത്തേണ്ട കാര്യമാണ്. “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” എന്ന വചനം കൂടി ഇതിനോട് ചേര്ത്തുവായിക്കുന്നത് നന്നായിരിക്കും.
സൗന്ദര്യത്തിലോ, പണത്തിലോ, പ്രസിദ്ധിയിലോ, അധികാരത്തിലോ, കഴിവിലോ ആണോ നമ്മള് കൂടുതല് ശ്രദ്ധിക്കുന്നത്; സംശയമില്ല ഹൃദയം അവിടെത്തന്നെ. ദൈവത്തില് നിന്ന് ദൂരെ മാറ്റി ഹൃദയം വയ്ക്കുന്ന ഒരാള്ക്ക് എങ്ങനെയാണ് ദൈവത്തിന്റെ മകള്/ മകന് എന്ന് അവകാശപ്പെടാന് സാധിക്കുക? പരിശുദ്ധമായ ഹൃദയത്തോടെ ജീവിക്കാന് നമുക്കെല്ലാവര്ക്കും സാധിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില് MCBS




