സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ബുധൻ ജൂലൈ 22 ലൂക്കാ 17: 11-19 പത്ത് കുഷ്ഠരോഗികൾ

തിരികെ വന്ന് നന്ദി പറഞ്ഞ സമരിയാക്കാരന്‍ നമുക്കെല്ലാം മാതൃകയാണ്; ദൈവത്തിന് നന്ദി പറയാനുള്ള മാതൃക. താന്‍ രോഗവിമുക്തനായി എന്നറിഞ്ഞപ്പോള്‍ അയാള്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരികെ വരുന്നു.

ആവശ്യങ്ങള്‍ക്കായുള്ള യാചനകളുമായി ദൈവസന്നിധിയിലേക്കു പോകുന്ന നമ്മള്‍ പിന്നീട് നന്ദി പറയാനായി ദൈവത്തിന്റെ അടുത്ത് ചെല്ലാറുണ്ടോ? അതോ അടുത്ത ആവശ്യം പറയാനാണോ പോകുന്നത്? നമ്മുടെ തുടര്‍ച്ചയായ പരാതികള്‍ ബോധിപ്പിക്കാനുള്ള ഇടം മാത്രമാകരുത് ദൈവസന്നിധി; നന്ദിയേകാനുള്ള ഇടം കൂടിയാകണം അത്. ഇതുവരെ നമ്മുടെ ജീവിതത്തില്‍ ദൈവം ചൊരിഞ്ഞിട്ടുള്ള അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നിശ്ശബ്ദനാകുക, മനസ്സ് കൊണ്ട് ദൈവസന്നിധിയിലേക്ക് തിരികെ നടക്കുക. നന്ദി പറയുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.