

ഭൃത്യന് യജമാനന് പ്രിയങ്കരനാവുന്നത് അവന്റെ വിശ്വസ്തതയും വിവേകവും മൂലമാണ്. തന്റെ യജമാനന് ആരാണെന്നും താന്‍ ആരാണെന്നും ഒരു ഭൃത്യന് നന്നായി അറിയാന്‍ സാധിക്കണം. തനിക്ക് നിര്‍വ്വഹിക്കാനുള്ള കടമകളെക്കുറിച്ചുള്ള ബോധ്യം അയാള്‍ക്കുണ്ടാകണം. ചെറിയ കാര്യങ്ങളില്‍ വലിയ ശ്രദ്ധയുണ്ടാകണം.
സുഹൃത്തേ, ഒരു നിമിഷം മനനത്തിനു വിധേയനാകാം. എന്റേതായി ഈ ഭൂമിയില്‍ നല്കപ്പെട്ട നിയോഗം എന്താണ്? വെളിവാക്കപ്പെട്ട സത്യത്തിന് അനുസൃതമായാണോ അത് ഞാന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുക. വിശ്വസ്തതയോടെ ശുശ്രൂഷ നിര്‍വ്വഹിച്ചാല്‍ യജമാനന്, തന്റെ വസ്തുക്കളുടെയെല്ലാം മേല്നോട്ടക്കാരനായി നിയമിക്കും എന്നുള്ള സത്യം മറക്കാതിരിക്കാം.
ഇന്ന് നിന്റെ ചിന്തകളില്‍, സ്വപ്നങ്ങളില്‍, യജമാനനു മുന്നില്‍ നിന്റെ കാര്യസ്ഥത ബോധ്യപ്പെടുത്തുമ്പോള്‍ അവന് നിന്നെ നോക്കി പറയുന്നു: “കൊള്ളാം നീ നന്നായി ചെയ്തിരിക്കുന്നു” – എന്ന ശബ്ദം മുഴങ്ങട്ടെ.
ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍